ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങാന്‍ ഖത്തര്‍ എയര്‍വെയ്‌സ്; ആഭ്യന്തര സര്‍വീസ് നടത്താനുള്ള അപേക്ഷ നല്‍കും

ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങാന്‍ ഖത്തര്‍ എയര്‍വെയ്‌സ്; ആഭ്യന്തര സര്‍വീസ് നടത്താനുള്ള അപേക്ഷ നല്‍കും

ന്യൂഡല്‍ഹി: വ്യോമയാന മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതോടെ പ്രമുഖ വിദേശ വിമാന കമ്പനികള്‍ ഇന്ത്യന്‍ വ്യോമയാന വിപണി നോട്ടമിടുന്നു. ഖത്തര്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ഇന്ത്യയില്‍ വിമാന കമ്പനി ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബക്കര്‍ വ്യക്തമാക്കിയിരുന്നു.

ഖത്തര്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റിയുമായി ചേര്‍ന്നാകും ഇന്ത്യയില്‍ വിമാന കമ്പനി ആരംഭിക്കുക. ആഭ്യന്തര വിമാന സര്‍വീസ് നടത്താനുള്ള അനുമതിക്കുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വ്യോമയാന വിപണിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഓഹരികള്‍ വാങ്ങുന്നതിന് ഖത്തര്‍ എയര്‍വെയ്‌സ് നിരന്തരം ശ്രമം നടത്തിയിരുന്നു. 

കഴിഞ്ഞ ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലുള്ള വിമാന കമ്പനികള്‍ക്ക് പൂര്‍ണമായും വിദേശ നിക്ഷേപം നടത്താനുള്ള അനുമതി നല്‍കിയിരുന്നു. 

ഖത്തര്‍ എയര്‍വെയ്‌സിന്റെ പദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് അതേസമയം നിരവധി നൂലമാലകളുണ്ട്. നിലവില്‍ ചെയര്‍പെഴ്‌സണും ഡയറക്റ്റര്‍ ബോര്‍ഡിലെ രണ്ടിലൊന്ന് അംഗങ്ങളും ഇന്ത്യക്കാരായാല്‍ മാത്രമാണ് സര്‍വീസ് നടത്താനുള്ള ലൈസന്‍സ് ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com