നോട്ടില്ലാ കാലത്തും ജനം ഡിജിറ്റലായില്ല; കൂടുതല്‍ കണക്കുകള്‍ പുറത്ത്

കറന്‍സി നിരോധനത്തിലൂടെ ഡിജിറ്റല്‍ ബാങ്കിങ് വ്യാപിപ്പിക്കുകയാണു ലക്ഷ്യമെന്ന കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാ്ങ്കിന്റേയും വാദങ്ങള്‍ തള്ളുന്ന പുതിയ കണക്കുകള്‍
digital
digital

നോട്ട് നിരോധനത്തിനു ശേഷം ഇലക്ടോണിക് മാര്‍ഗ്ഗങ്ങളിലൂടെയുള്ള പണം കൈമാറ്റത്തില്‍ തിരിച്ചടി. നോട്ട് നിരോധിച്ചതിനു ശേഷം ഇന്റര്‍നെറ്റ് വഴിയും കാര്‍ഡ് വഴിയും ഉള്ള പണം ഇടപാടുകളിലാണ് വന്‍ കുറവു രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ പണത്തിലേക്കു രാജ്യം മാറുകയാണ് എന്ന റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അവകാശ വാദങ്ങളുടെ മുന ഒടിക്കുന്നതാണ് കണക്കുകള്‍.
നവംബറില്‍ 79 ലക്ഷം ആര്‍.ടി.ജി.എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്-രണ്ടു ലക്ഷത്തിനു മുകളിലുള്ള തുക ഉടനടി കൈമാറുന്ന സംവിധാനം) കൈമാറ്റങ്ങളിലൂടെ 78.47 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നെങ്കില്‍ ജനുവരിയില്‍ നടന്നത് 77.48 ലക്ഷം കോടി രൂപയുടെ കൈമാറ്റം മാത്രമാണ്. ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടും തുകയില്‍ വന്ന കുറവ് രാജ്യത്തെ സാമ്പത്തിക സ്ഥിതി ദയനീയമാകുന്നതിന്റെ സൂചനയായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 
എന്‍.ഇ.എഫ്.ടി (നാഷനല്‍ ഇലക്ടോണിക് ഫണ്ട് ട്രാന്‍സ്ഫര്‍-ചെറിയ തുക ദിവസവും പ്രത്യേക സമയപരിധിയില്‍ കൈമാറുന്ന ഇന്റര്‍നെറ്റ് ട്രാന്‍സ്ഫര്‍) ഇടപാടുകളുടെ എണ്ണത്തില്‍ നവംബറില്‍ നിന്നു ഡിസംബറില്‍ എത്തിയപ്പോള്‍ വലിയ കയറ്റം ഉണ്ടായി. പക്ഷേ ജനുവരിയിലേക്ക് എത്തിയതോടെ തുകയുടെ മൂല്യം 11.53 ലക്ഷം കോടി രൂപയില്‍ നിന്ന് 11.35 ലക്ഷം കോടി രൂപയായി കുറഞ്ഞു. 

വ്യാപാര സ്ഥാപനങ്ങളില്‍ ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുന്നതിലും ഈ കുറവ് രേഖപ്പെടുത്തി. ഡിസംബറില്‍ 31.1 കോടി ഇടപാടുകളിലൂടെ 0.52 ലക്ഷം കോടി രൂപയുടെ വ്യാപാരം നടന്നെങ്കില്‍ ജനുവരിയില്‍ 0.48 ലക്ഷം കോടിയുടെ വ്യാപാരം മാത്രമാണു നടന്നത്. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണം 26.5 ലക്ഷം കോടിയായി കുറയുകയും ചെയ്തു. 
കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന മൊബൈല്‍ ബാങ്കിങ്ങിലും ഇടിവാണു രേഖപ്പെടുത്തിയത്. ഡിസംബറില്‍ 7.02 കോടി ഇടപാടുകളിലൂടെ 1.36 ലക്ഷം കോടി രൂപയുടെ ഇടപാടു നടന്നപ്പോള്‍ ജനുവരിയില്‍ 6.49 ലക്ഷം കോടി ഇടപാടുകളിലൂടെ 1.20 ലക്ഷം കോടിയുടെ കൈമാറ്റമാണു നടന്നത്. ഇലക്ടോണിക് മാര്‍ഗ്ഗത്തിലുള്ള എല്ലാ ഇടപാടുകളും ചേര്‍ത്താലും വലിയ കുറവ് ഉണ്ടായി. ഡിസംബറില്‍ 9.57 കോടി ഇടപാടുകളിലൂടെ 104 ലക്ഷം കോടി രൂപയുടെ ഇടപാടു നടന്നപ്പോള്‍ ജനുവരിയില്‍ ഉണ്ടായത് 8.7 ലക്ഷം കോടി ഇടപാടിലൂടെ 97 ലക്ഷം കോടി രൂപയുടെ ഇടപാടു മാത്രം. 

രണ്ടുമാസത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ 

(തുക ലക്ഷം കോടി രൂപയില്‍)

ആര്‍ടിജിഎസ്എന്‍ഇഎഫ്ടികാര്‍ഡ്മൊബൈല്‍ബാങ്കിങ്

ആകെ

ഡിസംബര്‍84.09
 
11.530.521.36

104.05

ജനുവരി77.4811.350.481.20

97.01

(കണക്കുകള്‍: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com