മുംബൈ: കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങളൊരുക്കി പുതിയ പത്ത് രൂപ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് റിസര്‍വ് ബാങ്ക്. ഈ വര്‍ഷം തന്നെ പുതിയ 10 രൂപ നോട്ടുകളുടെ അച്ചടി ആരംഭിക്കും.
രണ്ടു നമ്പര്‍ പാനലുകളിലും എല്‍ എന്ന അക്ഷരത്തോടെയായിരിക്കും പുതിയ പത്തു രൂപ നോട്ടുകള്‍ അച്ചടിക്കുക. നമ്പര്‍ പാനലിലെ അക്ഷരങ്ങളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും. പുതിയ പത്തുരൂപ നോട്ടുകള്‍ പുറത്തിറക്കുമെങ്കിലും നിലവില്‍ വിപണിയിലുള്ള പത്തുരൂപ നോട്ടുകള്‍ അസാധുവാകില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ