ബ്ലാക്ക്ബറിയുടെ കീവണ്‍ എത്തുന്നു; കീബോര്‍ഡടക്കം നിരവധി സവിശേഷതകള്‍

ബ്ലാക്ക്ബറിയുടെ കീവണ്‍ എത്തുന്നു; കീബോര്‍ഡടക്കം നിരവധി സവിശേഷതകള്‍

ബ്ലാക്ക്ബറി കീവണ്‍ അടുത്ത മാസത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌പെയ്‌നിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കീവണ്‍ ബ്ലാക്ക്ബറി അവതരിപ്പിച്ചത്. കീബോര്‍ഡ് അടക്കം നിരവധി സവിശേഷതകള്‍ കീവണിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇന്ത്യന്‍ വിപണിയില്‍ കീവണ്‍ ലഭ്യമാണോ എന്നതിനെ കുറിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഇന്ത്യന്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് ' ഒണ്‍ലി മൊബൈല്‍സ്' 39,990 രൂപയ്ക്ക് കീവണ്‍ ലിസ്റ്റ് ചെയ്തിരുന്നു. ഇഎംഐ ഓപ്ഷനില്‍ മാത്രം ലഭ്യമാകുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന് ഒരു വര്‍ഷം വാറന്റി ബ്ലാക്ക്ബറി നല്‍കുമെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

സുരക്ഷയ്ക്കും, കീബോര്‍ഡിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കമ്പനി കീവണിലും ഇതിന് മാറ്റം വരുത്തിയിട്ടില്ല. ടിസിഎല്ലുമായി ചേര്‍ന്നാണ് ബ്ലാക്ക്ബറി കീവണ്‍ നിര്‍മിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളിലൂടെ സാസംങ് കൊണ്ടുവന്ന വിപ്ലവത്തില്‍ ഏറ്റവും തിരിച്ചടി നേരിട്ട കമ്പനികളിലൊന്നാണ് ബ്ലാക്ക്‌ബെറി. 

കമ്പനി പുറത്തിറക്കിയിരുന്ന പാസ്‌പോര്‍ട്ടിന് സമാനമായാണ് ഇതിലും കീബോര്‍ഡ് നല്‍കിയിരിക്കുന്നത്. ആപ്ലിക്കേഷനിലേക്കുള്ള ഷോര്‍ട്ട്കട്ടായും കീബോര്‍ഡ് ഉപയോഗപ്പെടുത്താം. കീബോര്‍ഡിലുള്ള സ്‌പെയ്‌സ്ബാറില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇതിലുണ്ട്. 

12 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 378 ക്യാമറയാണ് പിന്‍വശത്ത്. മുന്‍വശത്ത് എട്ട് എംപിയും. 4.5 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീന്‍, മൂന്ന് ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസര്‍ 32 ജിബി മെമ്മറി രണ്ട് ടിബി വരെ മൈക്രോകാര്‍ഡുപയോഗിച്ച് വര്‍ധിപ്പിക്കാം. 3,505 എംഎച്ച് ബാറ്ററിയാണ് ബ്ലാക്ക്ബറി കീവണിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com