വില്‍പ്പന വര്‍ധിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സും ഫോക്‌സ്‌വാഗണും കൈകോര്‍ക്കുന്നു; പുതിയ വാഹനങ്ങള്‍ 2019 മുതല്‍

വില്‍പ്പന വര്‍ധിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സും ഫോക്‌സ്‌വാഗണും കൈകോര്‍ക്കുന്നു; പുതിയ വാഹനങ്ങള്‍ 2019 മുതല്‍

മൊത്ത വരുമാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സും ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണും കൈകോര്‍ക്കുന്നു. ഇതും സംബന്ധിച്ച് ഇരു കമ്പനികളും കരാറിലെത്തി. ഫോക്‌സ്‌വാഗണിന്റെ ബ്രാന്‍ഡായ സ്‌കോഡയും ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹന വിഭാഗവും തമ്മിലാണ് കരാറിലെത്തിയത്. 2019ല്‍ ഇവര്‍ സംയുക്തമായി വാഹനങ്ങള്‍ പുറത്തിറക്കും.

ടാറ്റ മോട്ടോഴ്‌സ് എംഡി ഗ്വന്റര്‍ ബുഷെക് ഫോക്‌സ്‌വാഗണ്‍ എജി മേധാവി മാത്തിയാസ് മുള്ളര്‍, സ്‌കോഡ ഓട്ടോ സിഇഒ മാതിയാസ് മുള്ളര്‍ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട കരാറിലൊപ്പുവെച്ചു. ഇക്ക്‌ണോമി വിഭാഗത്തില്‍ പുതിയ വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് ഫോക്‌സ്‌വാഗണ് വേണ്ടി സ്‌കോഡയാണ് നേതൃത്വം നല്‍കുക. വാഹനങ്ങളും വാഹന നിര്‍മാണ ഘടകങ്ങളും വാഹനങ്ങള്‍ക്കുള്ള സാങ്കേതികതയിലും ടാറ്റ മോട്ടോഴ്‌സിന് പുതിയ പങ്കാളിത്തം നേട്ടമാകുമെന്നാണ് വിലയിരുത്തലുകള്‍. 
അതേസമയം, ഇന്ത്യന്‍ വിപണിയില്‍ കാര്യമായ വില്‍പ്പന നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത ഫോക്‌സ്‌വാഗണ്‍ ടാറ്റ മോട്ടോഴ്‌സുമായുള്ള കരാറിലൂടെ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണ് ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിക്കുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com