പ്രതിവര്‍ഷ ശമ്പളം 39 ലക്ഷം; പ്രീ-പ്ലെയ്‌സ്‌മെന്റ് ഓഫറില്‍ 28 ശതമാനം വര്‍ധനയുമായി ഐഐഎം ഇന്‍ഡോര്‍

പ്രതിവര്‍ഷ ശമ്പളം 39 ലക്ഷം; പ്രീ-പ്ലെയ്‌സ്‌മെന്റ് ഓഫറില്‍ 28 ശതമാനം വര്‍ധനയുമായി ഐഐഎം ഇന്‍ഡോര്‍

ഇന്‍ഡോര്‍: പ്രതിവര്‍ഷം 39 ലക്ഷം ശമ്പളം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഇന്‍ഡോര്‍ ക്യാംപസ് റിക്രൂട്ട്‌മെന്റില്‍ ഒരു കമ്പനി ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കിയ ഓഫറാണിത്. ഏകദേശം 200 ഓളം കമ്പനികളാണ് ഇത്തവണ ഇന്‍ഡോര്‍ ഐഐഎം റിക്രൂട്ട്‌മെന്റിനായി എത്തിയിരുന്നത്. ഇതില്‍ മള്‍ട്ടി നാഷണല്‍ കമ്പനികളും ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെടും. മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പ്രീ-പ്ലെയ്‌സ്‌മെന്റ് ഓഫറില്‍ 28 ശതമാനം വര്‍ധനയാണ് ഐഐഎം ഇന്‍ഡോര്‍ ഈ വര്‍ഷം നേടിയത്.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി ശമ്പളത്തില്‍ 22 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളിലൊന്നായ ഐഐഎം ഇന്‍ഡോര്‍ വ്യക്തമാക്കി. 

ഐഐഎമ്മുകള്‍ക്കിടയില്‍ ഏറ്റവും വലിയ ബാച്ചായിരുന്നു ഇത്തവണ ഇന്‍ഡോറില്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തത്.  പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിലുള്ള 449 വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റില്‍ ഞ്ചവത്സര ഇന്റേണല്‍ പ്രോഗ്രാം വിഭാഗത്തിലുള്ള 100 വിദ്യാര്‍ത്ഥികളും ഐഐഎം ഇന്‍ഡോറിന്റെ മുംബൈ ക്യാംപസിലുള്ള 62 വിദ്യാര്‍ത്ഥികളുമടക്കം മൊത്തം 611 വിദ്യാര്‍ത്ഥികളാണ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com