രാജ്യം ഒറ്റ നികുതിയിലേക്ക്: ചരക്കു സേവന നികുതി ബില്ല് ലോകസഭ പാസാക്കി

രാജ്യം ഒറ്റ നികുതിയിലേക്ക്: ചരക്കു സേവന നികുതി ബില്ല് ലോകസഭ പാസാക്കി

ന്യൂഡല്‍ഹി:ദീര്‍ഘ  നേരത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ ചരക്കു സേവന നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെട്ട നാല് ബില്ലുകള്‍ ലോകസഭ പാസാക്കി. പരോക്ഷ നികുതികള്‍ ഒരു കുടക്കീഴില്‍ വരുന്ന ജിഎസ്ടി ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. അതിന് ശേഷം രാഷ്ട്രപതി ഒപ്പുവെക്കുകയും ബില്ല് നിയമമാവുകയും ചെയ്യും. 

കേന്ദ്ര ചരക്ക് സേവന നികുതി ബില്‍ 2017 (സിജിഎസ്ടി ബില്‍), സംയോജിത ചരക്ക് സേവന നികുതി ബില്‍ 2017 (ഐജിഎസ്ടി ബില്‍), കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചരക്ക് സേവന നികുതി ബില്‍ 2017 (യുടിജിഎസ്ടി ബില്‍), ചരക്ക് സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ട പരിഹാരം) ബില്‍ 2017 (നഷ്ട പരിഹാര ബില്‍) എന്നിവയാണ് ലോകസഭ പാസാക്കിയത്.


ലോകസഭയില്‍ മണിക്കൂറളോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് എന്‍ഡിഎ സര്‍ക്കാരിന് ബില്ല് പാസാക്കിയെടുക്കാന്‍ സാധിച്ചത്. യുപിഎ ഭരണകാലത്ത് ജിഎസ്ടി ബില്ല് പാസാക്കിയെടുക്കാന്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി അനുവദിക്കാത്തത് മൂലം രാജ്യത്തിന് 12 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു ജിഎസ്ടിയെ എതിര്‍ത്ത കോണ്‍ഗ്രസ് ആരോപിച്ചു. 

ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ നികുതി സമ്പ്രദായം അടിമുടി മാറുമെന്ന് ബില്ലുകള്‍ അവതരിപ്പിച്ച് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. രാജ്യസഭയും രാജ്യത്തെ പകുതി സംസ്ഥാനങ്ങളും ബില്ല് പാസാക്കിയാല്‍ ജൂലൈ മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com