പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു; പുതിയ നിരക്ക് പ്രാബല്യത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st May 2017 12:26 PM |
Last Updated: 01st May 2017 12:26 PM | A+A A- |

ന്യൂഡല്‍ഹി:പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു. സബ്‌സിഡിയുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറിന് 91 രൂപയും, സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 96 രൂപ 50 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്.
കുറഞ്ഞ വില പ്രാബല്യത്തില്‍ വന്നു. വില കുറഞ്ഞതോടെ 644 രൂപയാണ് സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില. സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് ഏപ്രിലില്‍ 14.50 രൂപ കുറച്ചിരുന്നു. എന്നാല്‍ സബ്‌സിഡിയുള്ള സിലിണ്ടറിന് 5.57 രൂപ വര്‍ധിപ്പിക്കുകയായിരുന്നു.