ഇന്‍ഫോസിസില്‍ നിന്ന് നൂറു കണക്കിന് ആളുകളെ പിരിച്ചുവിടുന്നു

എന്നാല്‍ വരുന്ന രണ്ടു വര്‍ഷങ്ങളിലായി 10000 അമേരിക്കന്‍ ഐടി വിദഗ്ധരെ ജോലിക്കെടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഇന്‍ഫോസിസില്‍ നിന്ന് നൂറു കണക്കിന് ആളുകളെ പിരിച്ചുവിടുന്നു

പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് നൂറു കണക്കിന് ആളുകളെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ വരുന്ന രണ്ടു വര്‍ഷങ്ങളിലായി 10000 അമേരിക്കന്‍ ഐടി വിദഗ്ധരെ ജോലിക്കെടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിപ്രോയില്‍ നിന്നും കോഗ്നിസെന്റില്‍ നിന്നുമുള്ള പിരിച്ചുവിടല്‍ നടപടി കഴിഞ്ഞിട്ട് അധികമായിട്ടില്ല. ഈ സമയത്താണ് ഇന്‍ഫോസിസും അതേ പാത പിന്തുടരുന്നത്.

ജോലിയില്‍ മികവ് കാണിക്കാത്തവരെയാണ് പിരിച്ചു വിടുന്നതെന്നാണ് കമ്പനി പറയുന്നത്. പരിച്ചു വിടാന്‍ പോകുന്ന ജീവനക്കാരുടെ എണ്ണത്തില്‍ വ്യക്തമായ വിവരം ലലഭിച്ചിട്ടില്ല. പിരിച്ചു വിടുന്നവരുടെ എണ്ണം 2000 വരെയാകാമെന്നെല്ലാം അഭ്യൂഹമുണ്ട്. ജീവനക്കാരുടെ ജോലിയിലെ മികവ് കൃത്യമായ ഇടവേളകളില്‍ കമ്പനി പരിശോധിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിലരെ പിരിച്ചുവിടുന്നത്.. കമ്പനി വക്താവ് അറിയിച്ചു. 

600 ജീവനക്കാരോട് നിര്‍ബന്ധിത രാജി സമര്‍പ്പിക്കാന്‍ വിപ്രോ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കോഗ്നിസെന്റും നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഈ കമ്പനികളിലെല്ലാം ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com