ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്‌സ് 31,000 പോയിന്റ് കടന്നു
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 26th May 2017 07:16 PM |
Last Updated: 26th May 2017 07:16 PM | A+A A- |

മുംബൈ: ഓഹരി വിപണി സര്‍വ കാല ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് സൂചിക ചരിത്രത്തില്‍ ആദ്യമായി 31,000 പോയിന്റ് മാര്‍ക്ക് കടന്നപ്പോള്‍ ദേശീയ ഓഹരി സൂചിക നിഫ്റ്റി 9600 പോയിന്റ് മാര്‍ക്കിലെത്തി. സെന്‍സെക്‌സ് 278 പോയിന്റ് ഉയര്‍ന്ന് 31,028ല്‍ എത്തി. അതേസമയം, നിഫ്റ്റി 85 പോയിന്റ് ഉയര്‍ന്ന് 9,595ലാണ് ക്ലോസ് ചെയ്തത്.
വന്‍കിട കമ്പനികളുടെ നാലാം പാദവാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതാണ് വിപണിയില്‍ മികച്ച മുന്നേറ്റം നടത്താന്‍ കാരണമായത്. ഇതോടൊപ്പം ബാങ്കിംഗ്, ഓട്ടോമൊബൈല്‍ ഓഹരികള്‍ക്ക് ആവശ്യക്കാരേറിയതും റാലിക്ക് കാരണമായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഐടിസി, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബ്ലൂചിപ് ഓഹരികളാണ് വിപണിയില്‍ പ്രധാനമായും നേട്ടം കൊയ്തത്. അതേസമയം, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ദെന ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നഷ്ടം രേഖപ്പെടുത്തി.