ദിവസം 2.18 ലക്ഷം രൂപ ശമ്പളം; ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിന്റെ ശമ്പളത്തില്‍ 64% വര്‍ധന
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 27th May 2017 07:08 PM |
Last Updated: 27th May 2017 07:08 PM | A+A A- |

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ഐസിഐസിഐയുടെ മേധാവി ചന്ദ കൊച്ചാറിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കിയ ശമ്പളം ദിവസം 2.18 ലക്ഷം രൂപ. 2015-16 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചാറിന്റെ ശമ്പളത്തില്‍ 64 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ഐസിഐസിഐ വാര്‍ഷിക റിപ്പോര്‍ട്ട്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചാറിന്റെ മൊത്ത ശമ്പളം 7.85 കോടി രൂപയാണ്. 2015-16ല്‍ 4.80 കോടി രൂപയായിരുന്നു ഇവരുടെ മൊത്ത ശമ്പളം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇവരുടെ അടിസ്ഥാന ശമ്പളം 2.67 കോടിയും ബോണസായി 2.2 കോടി രൂപയുമാണ് ഇവര്‍ വാങ്ങിയത്.