ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു
By സമകാലിക മലയാളം ഡസ്‌ക് | Published: 31st May 2017 07:36 AM |
Last Updated: 31st May 2017 12:05 PM | A+A A- |

കൊച്ചി: ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. ഫെഡറല്‍ ബാങ്ക് എംപ്ലോയിസ് യൂണിയനും, ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.
ഉഭയകക്ഷി കരാറുകള്‍ ലംഘിച്ചുകൊണ്ടുള്ള മാനേജ്‌മെന്റിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കോസ്റ്റ് ടു കമ്പനി എന്ന പേരില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും നല്‍കുന്നത് തൊഴില്‍ ബന്ധങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു.
എന്നാല്‍ ഇന്ന് നടത്തുന്ന ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.