17000 കോടി രൂപയുടെ രഹസ്യം പുറത്ത്, 50000 കടലാസു കമ്പനികളുടെ ഇടപാടുകള്‍ തിരിച്ചറിഞ്ഞ് മോദി സര്‍ക്കാര്‍ 

വിശദമായ അന്വേഷണത്തിലാണ് 50000 കമ്പനികള്‍ വിവിധ ബാങ്കുകളിലായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് ലഭ്യമായത്
17000 കോടി രൂപയുടെ രഹസ്യം പുറത്ത്, 50000 കടലാസു കമ്പനികളുടെ ഇടപാടുകള്‍ തിരിച്ചറിഞ്ഞ് മോദി സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: നോട്ടുഅസാധുവാക്കലിന് പിന്നാലെ കടലാസുകമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ അന്വേഷണം പുരോഗമിക്കുന്നു.50000 കമ്പനികളുടെ വിവരങ്ങള്‍ ലഭ്യമായതായി കേന്ദ്രമന്ത്രി പി പി ചൗധരി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്തു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യത്തെ സാമ്പത്തിക ലോകം.

കളളപ്പണം തടയുന്നതിന്റെ ഭാഗമായി അടുത്തിടെ 2.24 കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയിരുന്നു. മൂന്ന് ലക്ഷം ഡയറക്ടര്‍മാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. നോട്ടുനിരോധനത്തിന് ശേഷം നടന്ന അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 50000 കമ്പനികള്‍ വിവിധ ബാങ്കുകളിലായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് ലഭ്യമായത്. ഇവര്‍ നോട്ടുനിരോധനത്തിന് പിന്നാലെ 17000 കോടി രൂപ നിക്ഷേപിക്കുകയും അത്രയും തുക തന്നെ പിന്‍വലിക്കുകയും ചെയ്തതായി പി പി ചൗധരി സ്ഥിരീകരിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുളള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ അന്വേഷണം തുടരുമെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com