പുസ്തകം പോലെ അടയ്ക്കാനും തുറക്കാനും സാധിക്കുന്ന ഐഫോണ്‍ വരുന്നു; പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ച് ആപ്പിള്‍

ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കാന്‍ എല്‍ജിയുമായി ആപ്പിള്‍ കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടെക് ഭീമന്‍ പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്
പുസ്തകം പോലെ അടയ്ക്കാനും തുറക്കാനും സാധിക്കുന്ന ഐഫോണ്‍ വരുന്നു; പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ച് ആപ്പിള്‍

പുസ്തകം പോലെ മടക്കാനും തുറക്കാനും കഴിയുന്ന ഐഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി ആപ്പിള്‍. ഫോള്‍ഡബിള്‍ ഐഫോണിന്റെ പേറ്റന്റ് എടുക്കാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് കമ്പനി. ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കാന്‍ എല്‍ജിയുമായി ആപ്പിള്‍ കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടെക് ഭീമന്‍ പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 

മടക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഫ്‌ളെക്‌സിബിളായ ഭാഗം ഫോണിലുണ്ടാവുമെന്ന് യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക് ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. ഫോണിന്റെ ഒഎല്‍ഇഡി പാനലും ലോഹഭാഗവും മടക്കാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ ഐഫോണ്‍ ഡിസൈന്‍ ചെയ്യുന്നത്. പ്രധാന വൈരികളായ സാംസംഗിനെ വിട്ട് എല്‍ജിയുമായി ചേര്‍ന്ന് ആപ്പിള്‍ പ്രവര്‍ത്തിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.  ഫോള്‍ഡഡ് ഐഫോണിന്റെ ഉല്‍പ്പാദനം 2020 ലാണ് ആരംഭിക്കുന്നത്. 

സാംസംഗും, എല്‍ജിയുമെല്ലാം ഫോള്‍ഡഡ് ഡിവൈസുള്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. ഗാലക്‌സി എക്‌സ് എന്ന പേരില്‍ പുസ്തകം പോലെ മടക്കാവുന്ന സ്മാര്‍ട്ട് ഫോണുകള്‍ സാംസംഗ് പുറത്തിറക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇത്തരത്തിലുള്ള ഇലക്ട്രോണിക് ആദ്യമായി വിപണിയിലെത്തിക്കുന്നത് ഗാലക്‌സിയായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. അതുപൊലെ എല്‍ജി സ്വന്തമായി നിര്‍മിക്കുന്ന ഫോള്‍ഡബിള്‍ ഒഎല്‍ഇഡി പാനലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com