സഹകരണ സംഘങ്ങള്‍ പേരില്‍ ബാങ്ക് എന്നുപയോഗിക്കരുതെന്ന് ആര്‍ബിഐ 

ചില സഹകരണ സംഘങ്ങള്‍ ആക്ടില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ ലംഘിച്ച് ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആര്‍ബിഐ ചൂണ്ടികാട്ടി.
സഹകരണ സംഘങ്ങള്‍ പേരില്‍ ബാങ്ക് എന്നുപയോഗിക്കരുതെന്ന് ആര്‍ബിഐ 

ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് പേരിനൊപ്പം ബാങ്ക് എന്ന പദം ഉപയോഗിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ആര്‍ബിഐയുടെ താക്കീത്. സഹകരണ സംഘങ്ങള്‍ അവരുടെ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ത്തുപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ സെക്ഷന്‍ 7ന്റെ ലംഘനമാണെന്നും ആര്‍ബിഐ പറഞ്ഞു. മുന്നോട്ട് ഇത്തരത്തില്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കരുതെന്ന് ആര്‍ബിഐ സഹകരണ സംഘങ്ങളോട് ആവശ്യപ്പെട്ടു. 

ചില സഹകരണ സംഘങ്ങള്‍ ആക്ടില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ ലംഘിച്ച് ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആര്‍ബിഐ ചൂണ്ടികാട്ടി. ഇത്തരം സംഘങ്ങള്‍ക്ക് ആക്റ്റിന് കീഴില്‍ യാതൊരുവിധ ലൈസന്‍സും നല്‍കിയിട്ടില്ലെന്നും ഇവയൊന്നും തന്നെ ബാങ്കിംഗ് ബിസിനസ് ചെയ്യാന്‍ അംഗീകൃതരല്ലെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു. 

ഇത്തരം സഹകരണ പ്രസ്ഥാനങ്ങളെകുറിച്ച് ജനങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കണമെന്നും ഇവരുമായി ബന്ധപ്പെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകണമെന്നും കേന്ദ്ര ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com