ഇതുവരെയും 4ജിഒരു സ്മാര്‍ട്‌ഫോണ്‍ സ്വന്തമായിട്ടില്ലേ: ഒക്ടോബര്‍ 22 വരെ ലൈഫ് 4ജി ഫോണുകള്‍ പാതിവിലയ്ക്ക്

സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയിലുള്ള വിലയിലാണ് 4ജി ഫോണുകള്‍ വിപണിയിലെത്തിയിരിക്കുന്നത്.
ഇതുവരെയും 4ജിഒരു സ്മാര്‍ട്‌ഫോണ്‍ സ്വന്തമായിട്ടില്ലേ: ഒക്ടോബര്‍ 22 വരെ ലൈഫ് 4ജി ഫോണുകള്‍ പാതിവിലയ്ക്ക്

ഒരു 4ജി സ്മാര്‍ട്‌ഫോണ്‍ ഇന്നും സ്വപ്‌നമായി കരുതുന്നവര്‍ക്ക് അത് സ്വന്തമാക്കാനുള്ള അവസരം വന്നിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയിലുള്ള വിലയിലാണ് 4ജി ഫോണുകള്‍ വിപണിയിലെത്തിയിരിക്കുന്നത്. ഈ അവസരം ഒക്ടോബര്‍  22 വരെയുള്ളൂ എന്ന് മാത്രം.

ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് അടക്കം 3500 രൂപ നിലവാരത്തിലാണ് 4ജി ഫോണുകള്‍ പുറത്തിറക്കുന്നത്. അതും 4 ഇഞ്ച് വലിപ്പമാണ് സ്‌ക്രീനിന് ഉണ്ടാവുക. എന്നാല്‍ പുതിയ ലൈഫ് ഫോണുകള്‍ ലൈഫ് സി 459 എന്ന ഫോണ്‍ ഇപ്പോള്‍ 2,392 രൂപയ്ക്കും ലൈഫ് സി 451 എന്ന ഫോണ്‍ 2,692 രൂപയ്ക്കും ലഭിക്കും. ഇവയ്ക്ക് 4,699 രൂപയും 4,999 രൂപയുമാണ് യഥാര്‍ഥ വില. ഒക്ടോബര്‍ 22 വരെ ലൈഫ് സ്‌റ്റോറുകളില്‍നിന്ന് ഫോണ്‍ വാങ്ങാം.

ഇതിനെല്ലാം പുറമെ 99 രൂപയ്ക്ക് ജിയോ െ്രെപം അംഗത്വം ഉള്‍പ്പെടെ മികച്ച ഓഫറുകള്‍ ലഭിക്കും. ജിയോ ടിവി ഉള്‍പ്പെടെ ജിയോയുടെ ആപ്ലിക്കേഷനുകളെല്ലാം ഫോണില്‍ ലഭ്യമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com