ജിയോയെ വെല്ലുവിളിച്ച് എയര്‍ടെലും കാര്‍ബണും 1399 രൂപയ്ക്ക് സ്മാര്‍ട് ഫോണുമായെത്തുന്നു 

1,399 രൂപയ്ക്കാണ് 4 ജി സൗകര്യങ്ങളുള്ള സ്മാര്‍ട്‌ഫോണ്‍ ഇരുകമ്പനികളും ചേര്‍ന്ന് പുറത്തിറക്കുന്നത്.
ജിയോയെ വെല്ലുവിളിച്ച് എയര്‍ടെലും കാര്‍ബണും 1399 രൂപയ്ക്ക് സ്മാര്‍ട് ഫോണുമായെത്തുന്നു 

സാധാരണക്കാര്‍ക്ക് വേണ്ടി അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ജിയോയുടെ സ്മാര്‍ട് ഫോണ്‍ ഇറക്കിയിരിക്കുന്നത്. എന്നാല്‍ അതിനെ വെല്ലുവിളിക്കാന്‍ തന്നെയാണ് എയര്‍ടെലിന്റെയും കാര്‍ബണിന്റെയും തീരുമാനം. ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെലും പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണും ചേര്‍ന്ന് അതിലും കുറഞ്ഞ ചിലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നല്‍കാനുള്ള തീരുമാനത്തിലാണ്.

കുറഞ്ഞ വിലയിലുള്ള കൂടുതല്‍ 4 ജി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വിപണിയിലിറക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള 'മേരാ പെഹലാ 4 ജി സ്മാര്‍ട്‌ഫോണ്‍' പദ്ധതിയ്ക്ക് കീഴില്‍ കൂടുതല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി.

കാര്‍ബണ്‍ എ40 ഇന്ത്യന്‍ സ്മാര്‍ട്‌ഫോണാണ് ഉപയോക്താവിന് 1,399 രൂപയ്ക്ക് നല്‍കുന്നത്. ഈ ഫോണിന്റെ യതാര്‍ത്ഥ വില 3499 രൂപയാണ്. 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങി ജിയോഫോണ്‍ വില്‍പന നടത്തുന്ന രീതിയിലാണ് കാര്‍ബണ്‍ എ 40 ഇന്ത്യന്‍ സ്മാര്‍ട്‌ഫോണും വില്‍ക്കുക. 

2,899 രൂപ നല്‍കിയാണ് കാര്‍ബണ്‍ ഫോണ്‍ വാങ്ങേണ്ടത്. 36 മാസം തുടര്‍ച്ചയായി കുറഞ്ഞത് 169 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്തിരിക്കണം. 18 മാസങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 36 മാസം കഴിഞ്ഞാല്‍ 1000 രൂപയും തിരികെ ലഭിക്കും. അങ്ങനെയെങ്കില്‍ ഫോണിന് വേണ്ടി ആകെ ചെലവാക്കേണ്ടത് 1399 രൂപ മാത്രം. 

ഗൂഗിള്‍ പ്ലേസ്റ്റോറിലുള്ള എല്ലാ ആപ്ലിക്കേഷനുകളും കാര്‍ബണ്‍ എ40 ഫോണില്‍ ലഭ്യമാകും. കൂടാതെ ഡ്യൂല്‍ സിം, 4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 1.3 Ghz പ്രോസസറില്‍ 1 ജിബി റാം, 8ജിബി ഇന്റേണല്‍ മെമ്മറി, (എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും), 1400 mAh ബാറ്ററി, 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, .3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ സൗകര്യങ്ങള്‍ ഫോണിലുണ്ടാകും. കൂടാതെ മൈ എയര്‍ടെല്‍, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക് തുടങ്ങിയ പ്രീ ലോഡഡ് എയര്‍ടെല്‍ ആപ്ലിക്കേഷനുകളും ഫോണിലുണ്ടാവും.

1,399 രൂപയ്ക്കാണ് 4 ജി സൗകര്യങ്ങളുള്ള സ്മാര്‍ട്‌ഫോണ്‍ ഇരുകമ്പനികളും ചേര്‍ന്ന് പുറത്തിറക്കുന്നത്. 169 രൂപയില്‍ തുടങ്ങുന്ന എയര്‍ടെല്‍ താരിഫ് പ്ലാനുകളും ഇതോടൊപ്പം  ലഭിക്കും. ജിയോഫോണിനുള്ള 153 രൂപയുടെ പ്ലാനിന് സമാനമായി 169 രൂപയ്ക്ക് പരിധിയില്ലാത്ത ഫോണ്‍ കോളുകളും 500 എംബി ഡാറ്റയുമാണ് എയര്‍ടെല്‍ നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com