ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തം; മോദി സര്‍ക്കാരിന് പിന്തുണയുമായി ഐഎംഎഫ് 

നോട്ടു അസാധുവാക്കലും ജി എസ്ടിയും ചരിത്രപരമായ തീരുമാനങ്ങള്‍ 
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തം; മോദി സര്‍ക്കാരിന് പിന്തുണയുമായി ഐഎംഎഫ് 

വാഷിംഗ്ടണ്‍:  ലോകബാങ്കിന് പിന്നാലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തില്‍ രാജ്യാന്തര നാണ്യനിധിയും ശുഭാപ്തി വിശ്വാസത്തില്‍.  നോട്ടുനിരോധനം, ജിഎസ്ടിയിലെ അപാകതകള്‍ തുടങ്ങിയ വിഷയങ്ങള്‍ മൂലം ഇന്ത്യന്‍ സമ്പദ്് വ്യവസ്ഥ തളര്‍ച്ച നേരിടുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് മോദി സര്‍ക്കാരിന് ആശ്വാസം നല്‍കി രാജ്യാന്തര നാണ്യനിധിയുടെയും പ്രതികരണം വന്നത്.  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ നിലയില്‍ തന്നെയാണെന്ന് രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റീന ലഗാര്‍ദെ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം  രാജ്യാന്തര നാണ്യനിധി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അനുമാനം പുതുക്കി നിശ്ചയിച്ചിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷവും അടുത്ത വര്‍ഷവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം താഴ്ത്തിയാണ് രാജ്യാന്തര നാണ്യനിധി പുതുക്കി നിശ്ചയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പ്രകീര്‍ത്തിച്ച് ക്രിസ്്റ്റീന ലഗാര്‍ദെ രംഗത്തുവന്നത്. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു അസാധുവാക്കലിനെയും ജി എസ്ടിയെയും ചരിത്രപരമായ തീരുമാനങ്ങളായിട്ടാണ് ലഗാര്‍ദെ വിശേഷിപ്പിച്ചത്. ഹ്രസ്വകാലത്തേയ്ക്ക് സമ്പദ് വ്യവസ്ഥയില്‍ ചെറിയ തളര്‍ച്ച ഉണ്ടാക്കാന്‍ ഇത് കാരണമായിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്നും ലഗാര്‍ദെ ചൂണ്ടികാണിച്ചു. നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായിട്ട് താഴുമെന്നാണ് രാജ്യാന്തര നാണ്യനിധി പ്രവചിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com