ഇന്ത്യയുടെ ഡിജിറ്റല്‍വല്‍ക്കരണ നയത്തെ പ്രകീര്‍ത്തിച്ച് ഐഎംഎഫ്

ഗ്രാമീണ ജനതയുടെ സമഗ്രമായ മാറ്റത്തിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ആശ്രയിച്ച കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണ 
ഇന്ത്യയുടെ ഡിജിറ്റല്‍വല്‍ക്കരണ നയത്തെ പ്രകീര്‍ത്തിച്ച് ഐഎംഎഫ്

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ഡിജിറ്റല്‍വല്‍ക്കരണം മികച്ച നിലയിലാണ് പുരോഗമിക്കുന്നതെന്ന് രാജ്യാന്തര നാണ്യനിധി. ഇത് എല്ലാവര്‍ക്കും പുത്തന്‍ അറിവ് പകര്‍ന്ന് നല്‍കുന്നതാണെന്നും 'ഡിജിറ്റല്‍ റെവല്യൂഷന്‍സ് ഇന്‍ പബ്ലിക് ഫിനാന്‍സ് ''എന്ന തലക്കെട്ടോടെ ഐഎംഎഫ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍  വിശദീകരിക്കുന്നു.  പ്രത്യേക കേസ് സ്റ്റഡി ആയിട്ടാണ് ഇന്ത്യയെ ബുക്കില്‍ പരാമര്‍ശിക്കുന്നത്.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവ് സാമ്പത്തികരംഗത്ത് ചെലുത്താന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചാണ് പുസ്തകം മുഖ്യമായി പ്രതിപാദിക്കുന്നത്. വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡിജിറ്റല്‍വല്‍ക്കരണം കാരണമാകുമെന്ന വിലയിരുത്തലിന് ഉദാഹരണമായി ചൂണ്ടികാണിക്കുന്നത് ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്. 

കാലങ്ങളായി പിന്തുടര്‍ന്നുവന്ന പരമ്പരാഗത ശൈലിയില്‍ നിന്നുമുളള ഘടനാപരമായ മാറ്റത്തിനാണ് ഇന്ത്യയില്‍ തുടക്കമിട്ടിരിക്കുന്നത്. ഒരു ബദല്‍ സംവിധാനം എന്ന നിലയിലാണ് ഇന്ത്യയില്‍ ഡിജിറ്റല്‍വല്‍ക്കരണം പുരോഗമിക്കുന്നത്. ഗ്രാമീണ ജനതയ്ക്ക് നിര്‍ണായക സ്വാധീനമുളള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനം പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സഹായകമാകുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ചോര്‍ച്ച തടയുന്നതിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ആശ്രയിച്ച കേന്ദ്രസര്‍ക്കാരിന്റെ നയത്തിന് പൂര്‍ണ പിന്തുണയാണ് ഐഎംഎഫ് നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com