അഞ്ച് രൂപയ്ക്ക് ഒരു ജിബി നെറ്റ്, പരിധിയില്ലാത്ത കോളുകളും; ബിഎസ്എന്‍എല്‍ അല്ലാതെ ആര് തരും ഈ ആനുകൂല്യം

പുതിയ കേരള പ്ലാനിലാണ് ഈ ആനുകൂല്യങ്ങളത്രയുമുള്ളത്.
അഞ്ച് രൂപയ്ക്ക് ഒരു ജിബി നെറ്റ്, പരിധിയില്ലാത്ത കോളുകളും; ബിഎസ്എന്‍എല്‍ അല്ലാതെ ആര് തരും ഈ ആനുകൂല്യം

തിരുവനന്തപുരം: അഞ്ച് രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റും പരിധിയില്ലാത്ത സൗജന്യ കോളും വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍. പുതിയ കേരള പ്ലാനിലാണ് ഈ ആനുകൂല്യങ്ങളത്രയുമുള്ളത്. ഇതോടെ ഏറ്റവും കുറഞ്ഞനിരക്കില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നല്‍കുന്ന ഫോണ്‍സര്‍വ്വീസ് സ്ഥാപനമായി ബിഎസ്എന്‍എല്‍ മാറുകയാണ്. 

ഇന്നലെ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോക്ടര്‍ പിടി മാത്യുവാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പൂയംതിരുനാള്‍ ഗൗരി പാര്‍വ്വതിബായി തമ്പുരാട്ടിക്ക് നല്‍കികൊണ്ട് കേരള പ്ലാന്‍ പുറത്തിറക്കിയത്. 84 ദിവസം 84 ജിബി ഇന്റര്‍നെറ്റും ഏത് നെറ്റ്‌വര്‍ക്കിലേക്കും ഇഷ്ടംപോലെ സൗജന്യകോളുകളും നല്‍കുന്ന പ്ലാനിന് 446 രൂപയാണ് ചാര്‍ജ് ഈടാക്കുക.

ഇന്നുമുതല്‍ എല്ലാ ബിഎസ്എന്‍എല്‍ റീട്ടെയ്‌ലര്‍മാരില്‍ നിന്നും ഇത് ലഭ്യമാണ്. നിലവിലുള്ള വരിക്കാര്‍ക്ക് പ്ലാന്‍ കേരള എന്ന് 123 നമ്പറിലേക്ക് എസ്എംഎസ് ചെയ്താല്‍ 337.97 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. അതേസമയം 336 രൂപയ്ക്കാണ് ജിയോ 30 ദിവസം 30 ജിബി ഇന്റര്‍നെറ്റ് നല്‍കുന്നത്.

യുഎഇയിലേക്ക് മൊബൈല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നാഷണല്‍ റോമിങ് സൗകര്യം നല്‍കുന്ന പദ്ധതിയും ഇന്നലെ തുടക്കമായി. ഇത് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ചീഫ് ജനറല്‍ മനേജര്‍ പറഞ്ഞു. മൈക്രോമാക്‌സിന്റെ 2200 രൂപ വിലയുള്ള 4ജി ബിഎസ്എന്‍എല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 97 രൂപയ്ക്ക് മാസം 5 ജിബി ഇന്റര്‍നെറ്റും പരിധിയില്ലാത്ത സൗജന്യകോളുകളും നല്‍കുന്ന പദ്ധതിക്കും ഇന്നലെ തുടക്കമായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com