പബ്ലിക് വൈഫൈ സംവിധാനങ്ങള്‍ സുരക്ഷിതമോ? നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വരെ ചോര്‍ത്തിയെടുത്തേക്കാം

വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റോപ്പുകള്‍ തുടങ്ങിയ ഇടങ്ങളിലെ വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാമെന്നാണ് കണ്ടെത്തല്‍.
പബ്ലിക് വൈഫൈ സംവിധാനങ്ങള്‍ സുരക്ഷിതമോ? നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വരെ ചോര്‍ത്തിയെടുത്തേക്കാം

ചെന്നൈ: രാജ്യത്തെ പബ്ലിക് വൈഫൈ സംവിധാനങ്ങള്‍ സുരക്ഷിതമല്ലെന്ന് വിലയിരുത്തല്‍. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റോപ്പുകള്‍ തുടങ്ങിയ ഇടങ്ങളിലെ വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ എപ്പോള്‍ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാമെന്നാണ് കണ്ടെത്തല്‍.

ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്‌വേഡ്, ചാറ്റ് സന്ദേശങ്ങള്‍, ഇമെയില്‍ തുടങ്ങിയവ നിങ്ങളുടെ ഉപകരണങ്ങളില്‍ നിന്നും ചോര്‍ത്തിയെടുക്കാന്‍ പബ്ലിക് വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് എളുപ്പമാണത്രേ. കേന്ദ്ര ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളിലേക്ക് കണക്ട് ചെയ്യുന്നതിനുള്ള ഡബ്ല്യുപിഎ അല്ലെങ്കില്‍ ഡബ്ല്യുപിഎ2 എന്‍ക്രിപ്ഷന്‍ സംവിധാനത്തിലാണ് സുരക്ഷാ പ്രശ്‌നമുള്ളത്. ഈ സാധ്യത ഉപയോഗിച്ച് ഒരു ഹാക്കറിന് വൈഫൈ നെറ്റ്‌വര്‍ക്കില്‍ അനധികൃതമായി കടന്നുകയറാന്‍ സാധിക്കും. തുടര്‍ന്ന് ആ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളെ നിരീക്ഷിക്കാനും വിവരങ്ങള്‍ ചോര്‍ത്താനും ഹാക്കര്‍ക്ക് കഴിയും. റീ ഇന്‍സ്റ്റലേഷന്‍ അറ്റാക്ക് അഥവാ ക്രാക്ക് എന്നാണ് ഇത്തരം ആക്രമണങ്ങളെ വിളിക്കുന്നത്.

അതിനാല്‍ പബ്ലിക് വൈഫൈ സൗകര്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും പകരം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകളോ (വിപിഎന്‍), കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റോ ഉപയോഗിക്കണമെന്നും ഏജന്‍സി നിര്‍ദ്ദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com