ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ഐഫോണ്‍ 10 അവതരിച്ചു

ആപ്പിളിന്റെ ഏറ്റവും വിലകൂടിയ സ്മാര്‍ട്‌ഫോണുകളായ ആപ്പിള്‍ 8, ആപ്പിള്‍ 8 പ്ലസ്, ആപ്പിള്‍ X എന്നിവ പുറത്തിറക്കി.
ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ഐഫോണ്‍ 10 അവതരിച്ചു

ആപ്പിളിന്റെ ഏറ്റവും വിലകൂടിയ സ്മാര്‍ട്‌ഫോണുകളായ ആപ്പിള്‍ 8, ആപ്പിള്‍ 8 പ്ലസ്, ആപ്പിള്‍ X എന്നിവ പുറത്തിറക്കി. ആപ്പിളിന്റെ പത്താം വാര്‍ഷികത്തെത്തുടര്‍ന്നാണ് ഫോണുകള്‍ പുറത്തിറക്കിയത്. കമ്പനിയുടെ പുതിയ ആസ്ഥാനമായ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ കമ്പനി സിഇഒ ടിം കുക്ക് ഉത്പന്നങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ചു. 

ഭാവിയുടെ സ്മാര്‍ട്‌ഫോണ്‍ എന്ന വിശേഷണത്തോടുകൂടിയാണ് ടിം കുക്ക് ഫോണ്‍ പ്രകാശനം ചെയ്തത്. ഒട്ടേറെ ന്യൂതന സവിശേഷതകളുള്ള ആപ്പിള്‍ ഫോണ്‍ ഉപഭോക്താക്കളെ നിരാശപ്പെടുത്തില്ല എന്നാണ് പ്രതീക്ഷ. 

ഹോം ബട്ടണ്‍ ഇല്ലാത്ത ഫോണില്‍ ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണുള്ളത്. നമ്പര്‍ ലോക്കും പാറ്റേണ്‍ ലോക്കും ആപ്പിളിനു മുന്നില്‍ ചിലവാകില്ല. ഇനി നിങ്ങളുടെ മുഖമാണ് പാസ്‌വേര്‍ഡ് എന്ന് ആപ്പിള്‍ പറയുന്നു. ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് ഐഫോണ്‍ എക്‌സില്‍. മുഖത്തിന് രൂപമാറ്റമുണ്ടായാലും തിരിച്ചറിയാനാകും. 

ഇമോജിക്ക് പകരം അനിമോജിയാണ് ആപ്പിളിന്റെ പുതിയ ഫോണിലുള്ളത്. ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവര്‍ത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികള്‍ തയാറാക്കും. ഹൈ ഡെഫനിഷന്‍ 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ. താഴെനിന്നു മുകളിലേക്ക് സ്വൈപ് ചെയ്താല്‍ ഹോം സ്‌ക്രീന്‍. ഇതിനായി ട്രൂ ഡെപ്ത് ക്യാമറ സെന്‍സറാണ് ഫോണിലുള്ളത്. 

മുന്‍പിലും പിന്നിലും 12 എംപി ക്യാമറ. ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍, ക്വാഡ് എല്‍ഇഡി ടു ടണ്‍ ഫ്‌ലാഷ്, എയര്‍പവര്‍, വയര്‍ലസ് ചാര്‍ജിങ് തുടങ്ങി നിരവധി പുതുമകള്‍. ഐഫോണ്‍ ഏഴിനേക്കാള്‍ രണ്ട് മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ്. സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, ത്രിഡി ടച്ച്, സിരി സംവിധാനം എന്നിവയൊക്കെയാണ് ഇതിന്റെ സവിശേഷതകള്‍.

സ്‌പെയ്‌സ് ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാകുന്ന ഇതിന്റെ വില 999 ഡോളറാണ്. നവംബര്‍ മൂന്നുമുതല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com