അമേരിക്കയും ചൈനയും വ്യാപാരയുദ്ധത്തിലേക്ക്; ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഷി ജിന്‍പിങ്

ലോകത്തെ ഏറ്റവും വലിയ രണ്ടു സമ്പദ് വ്യവസ്ഥകളായ അമേരിക്കയും ചൈനയും വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നതായി ആശങ്ക
അമേരിക്കയും ചൈനയും വ്യാപാരയുദ്ധത്തിലേക്ക്; ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഷി ജിന്‍പിങ്

ബീജിംഗ്:ലോകത്തെ ഏറ്റവും വലിയ രണ്ടു സമ്പദ് വ്യവസ്ഥകളായ അമേരിക്കയും ചൈനയും വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നതായി ആശങ്ക. ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്താനുളള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ചൈന ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ചുവടുപിടിച്ച് ആഗോള ഓഹരി വിപണികളില്‍ കനത്ത വില്‍പ്പന അനുഭവപ്പെട്ടു.

5000 കോടി ഡോളര്‍ മൂല്യമുളള ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്താനാണ് അമേരിക്കന്‍ ഭരണകൂടം പദ്ധതിയിട്ടത്. ആഭ്യന്തര വിപണിയെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് തൊട്ടുപിന്നാലെയാണ് ചൈനയും സമാനമായ നിലയില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നത്. 

106 അമേരിക്കന്‍ ഉല്‍പ്പനങ്ങള്‍ക്കാണ് ഇറക്കുമതി തീരുവ ചുമത്താന്‍ ചൈന ഒരുങ്ങുന്നത്. സോയബീന്‍, കാര്‍, വിസ്‌ക്കി, കെമിക്കല്‍സ്,ഉള്‍പ്പെടെ പ്രധാനപ്പെട്ട അമേരിക്കന്‍ ഉല്‍പ്പനങ്ങളുടെ ഇറക്കുമതിക്കാണ് ചൈന അധിക തീരുവ ചുമത്താന്‍ തയ്യാറെടുക്കുന്നത്. 25 ശതമാനം അധിക തീരുവ ചുമത്താനാണ് ചൈനീസ് ഭരണകൂടം നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം 5000 കോടി ഡോളര്‍ മൂല്യമുളള ഉല്‍പ്പനങ്ങളുടെ ഇറക്കുമതിയെ ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇക്കാര്യത്തില്‍ അമേരിക്കന്‍ നടപടിയുടെ ചുവടുപിടിച്ച് മുന്നോട്ടുപോകാനാണ് ചൈനയുടെ നീക്കം. 1300 ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്താനാണ് അമേരിക്ക നീക്കം നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com