കേരളത്തില്‍ കറന്‍സി ക്ഷാമം ഇല്ല: എസ്ബിഐ

കേരളത്തില്‍ കറന്‍സി ക്ഷാമം ഇല്ല: എസ്ബിഐ
കേരളത്തില്‍ കറന്‍സി ക്ഷാമം ഇല്ല: എസ്ബിഐ

തിരുവനന്തപുരം: കേരളത്തില്‍ കറന്‍സി ക്ഷാമം ഇല്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സംസ്ഥാനത്തെ എല്ലാം ചെസ്റ്റുകളിലും ആവശ്യത്തിനു നോട്ടുകളുണ്ടെന്ന് എസ്ബിഐ വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ നോട്ടുക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ കേരളത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് എസ്ബിഐ അധികൃതര്‍ ഇക്കാര്യം വിശദീകരിച്ചത്.

കേരളം, മഹാരാഷ്ട്ര എന്നിവ ഒഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും രൂക്ഷമായ കറന്‍സി ക്ഷാമം അനുഭവപ്പെടുന്നതായാണ് വാര്‍ത്തകള്‍. നോട്ട് പരിഷ്‌കരണത്തിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് ശേഷം രാജ്യത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കറന്‍സി ക്ഷാമമാണ് ഇപ്പോഴത്തേത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം നോട്ടുക്ഷാമം രൂക്ഷമാണ്. ഇവിടെ മിക്ക എടിഎമ്മുകളും അടഞ്ഞുകിടക്കുകയാണ്. തുറന്നുപ്രവര്‍ത്തിക്കുന്ന എടിഎമ്മുകളിലാകട്ടെ നീണ്ട നിരയാണ് കാണാനാകുന്നത്.

പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നിന്ന് 500 ന്റെ അടക്കമുള്ള വലിയ തുകകള്‍ മാത്രമാണ് ഉള്ളതെന്നും ആക്ഷേപമുണ്ട്. നോട്ടുക്ഷാമം രൂക്ഷമായതോടെ എടിഎമ്മുകളില്‍ നിന്ന് ലഭിക്കുന്ന തുക ചില്ലറയാക്കാനും കഴിയാക്ക സ്ഥിതിയാണെന്ന് ആളുകള്‍ പരാതിപ്പെടുന്നു.

വിഷയം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, മൂന്നുദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നും കേന്ദ്രധനകാര്യ സഹമന്ത്രി എസ്പി ശുക്ല പറഞ്ഞു. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കോടിയുടെ നോട്ടുകള്‍ ഇപ്പോള്‍ രാജ്യത്തുണ്ട്. ചില സംസ്ഥാനങ്ങളില്‍ കൂടുതലായി എത്തിയപ്പോള്‍, മറ്റുസംസ്ഥാനങ്ങളില്‍ പണം എത്തുന്നതില്‍ കുറവുണ്ടായതാണ് പ്രശ്‌നത്തിന് കാരണം. കറന്‍സികള്‍ ക്ഷാമമുള്ള സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് അടക്കം ധനമന്ത്രാലയും ആര്‍ബിഐയും സമിതികള്‍ക്ക് രൂപം നല്‍കിയാതും കേന്ദ്രമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com