വാഹനപ്രേമികളെ നിരാശപ്പെടുത്താതെ സ്വിഫ്റ്റ് ഹൈബ്രിഡ്

ക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഇന്തോനേഷ്യ ഓട്ടോ ഷോയിലാണ് സ്വിഫ്റ്റ് ഹൈബ്രിഡിനെ കമ്പനി അവതരിപ്പിച്ചത്.
വാഹനപ്രേമികളെ നിരാശപ്പെടുത്താതെ സ്വിഫ്റ്റ് ഹൈബ്രിഡ്

മാരുതി ഒരിക്കലും ആരാധകരെ നിരാശപ്പെടുത്താറില്ല. ഇത്തണയും നിരാശപ്പെടുത്തിയില്ല. ഇന്ത്യയിലെ വാഹന പ്രേമികളുടെ പ്രതീക്ഷ വാനോളമുയര്‍ത്തി വിപണിയിലെത്തിയ പുതിയ മാരുതി സ്വിഫ്റ്റ് നിരാശപ്പെടുത്തിയില്ല. ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 ഇന്തോനേഷ്യ ഓട്ടോ ഷോയിലാണ് സ്വിഫ്റ്റ് ഹൈബ്രിഡിനെ കമ്പനി അവതരിപ്പിച്ചത്.


മികച്ച സ്വീകാര്യതയാണ് പുതിയ മോഡലിന് വിപണിയില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ഗംഭീര ഇന്ധന ക്ഷമതയാണ് സ്വിഫ്റ്റിന്റെ ഹൈബ്രിഡിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത. സ്വിഫ്റ്റ് ഹൈബ്രിഡിന് 32 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സുസൂക്കി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ 22 കിലോമീറ്ററാണ് സ്വിഫ്റ്റ് പെട്രോളിന്റെ മൈലേജ്. 

കാല്‍നട യാത്രക്കാരെ തിരിച്ചറിയാന്‍ വേണ്ടി പ്രത്യേക ലേസറുകളും ക്യാമറകളും സ്വിഫ്റ്റ് ഹൈബ്രിഡില്‍ സുസുക്കി നല്‍കിയിട്ടുണ്ട്. മികച്ച ബ്രേക്കിംഗ് ഉറപ്പുവരുത്താന്‍ ബ്രേക്കുകളിലുള്ള ഇരട്ട സെന്‍സറുകള്‍ക്ക് കഴിയും. ഈ വര്‍ഷമാദ്യം നടന്ന 2018 ഓട്ടോ എക്‌സ്‌പോയിലും സ്വിഫ്റ്റ് ഹൈബ്രിഡിനെ മാരുതി കൊണ്ടുവന്നിരുന്നു. 

വൈദ്യുത മോട്ടോറിന്റെ പിന്തുണയുള്ള പെട്രോള്‍ എഞ്ചിനും പാഡില്‍ ഷിഫ്റ്ററുകളുള്ള അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമാണ് സ്വിഫ്റ്റ് ഹൈബ്രിഡില്‍ ഒരുങ്ങുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വകഭേദത്തിലാണ് സുസുക്കി ഹൈബ്രിഡ് സാങ്കേതിക വിദ്യ ചേര്‍ക്കുന്നത്. എഞ്ചിന് 90 ബിഎച്ച്പി കരുത്തും 118 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. മോഡലിലുള്ള വൈദ്യുത മോട്ടോര്‍ 13ബിഎച്ച്പി കരുത്തും 30 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com