നാഥനില്ലാതെ മൂന്നിലൊന്ന് പൊതുമേഖലാ ബാങ്കുകള്‍; സര്‍ക്കാരിന് പട്ടിക കൊടുത്തിട്ടും അംഗീകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍

പ്രധാനമന്ത്രി സിഇഒ ആയ പാനലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്
നാഥനില്ലാതെ മൂന്നിലൊന്ന് പൊതുമേഖലാ ബാങ്കുകള്‍; സര്‍ക്കാരിന് പട്ടിക കൊടുത്തിട്ടും അംഗീകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍

മുംബൈ: രാജ്യത്തെ മൂന്നിലൊന്ന് പൊതുമേഖലാ ബാങ്കുകളുടെയും നേതൃസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ് എന്ന് റിപ്പോര്‍ട്ട്. ബാങ്കുകളുടെ തലപ്പത്തേക്കുള്ളവരുടെ പേര് വിവരങ്ങള്‍ അതത് ബാങ്കുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഒഴിവ് നികത്താന്‍ കഴിയാത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
 പ്രധാനമന്ത്രി സിഇഒ ആയ പാനലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. ഏഴ് മാസത്തിലധികമായി തലവനില്ലാതെ പ്രവര്‍ത്തിക്കുന്ന മൂന്ന് ബാങ്കുകളാണ് രാജ്യത്തുള്ളത്.  ആന്ധ്രാബാങ്ക്, പഞ്ചാബ്- സിന്ധ് ബാങ്ക്, ദേനാ ബാങ്ക് എന്നിവിടങ്ങളിലാണ് ജനുവരി മുതല്‍ സിഇഒ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത്. ജൂലൈ 31 ന് കാനറ ബാങ്കിന്റെയും സെന്‍ട്രല്‍ ബാങ്കിന്റെയും സിഇഒമാരും സ്ഥാനം ഒഴിഞ്ഞിരുന്നു. രാജ്യത്താകെ 21 പൊതുമേഖലാ ബാങ്കുകളാണ് ഉള്ളത്.

 ഒരു മാസത്തിനുള്ളില്‍ ഒഴിവുകള്‍ നികത്തുമെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് മന്ത്രാലയം നല്കിയ മറുപടി. നേതൃത്വമില്ലാത്തതിനാല്‍ പല ബാങ്കുകളിലും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ കാലതാമസമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഉത്സവ കാലങ്ങളില്‍ ഈ അവസ്ഥ രൂക്ഷമാകുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com