മൊബൈല്‍ ഫോണുകള്‍ക്ക് 40 ശതമാനം വിലക്കിഴിവ്, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ: ആമസോണ്‍ ഫ്രീഡം സെയില്‍ നാളെ മുതല്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 08th August 2018 11:15 AM |
Last Updated: 08th August 2018 11:24 AM | A+A A- |

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണില്‍ നാലു ദിവസത്തെ ഫ്രീഡം സെയില്‍ ആരംഭിക്കുകയാണ്. ഓഗസ്റ്റ് ഒന്‍പതു മുതല്‍ 12ന് അര്‍ധരാത്രി 11.59 വരെയാണ് സെയില്‍ നടക്കുക. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷന്‍ തുടങ്ങി ഇരുപതിനായിരത്തോളം ഡീലുകളാണ് സെയിലില്‍ ഉണ്ടാകുക.
നൂറോളം വിഭാഗത്തില്‍ നിന്നായി 17 കോടി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഫ്രീഡം സെയിലില്‍ ലഭ്യമാകും. മൊബൈല്‍ ഫോണുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയ്ക്ക് 40 ശതമാനം വരെ ഇളവുണ്ട്. ഉപഭോക്തൃ, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം, നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം, ആമസോണ്‍ ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ ഇളവുകള്‍ ലഭ്യമാകും. ഹോം ഔട്ട്‌ഡോര്‍ ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവുകളും നേടാം.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫ്രീഡം സെയിലില്‍ വാങ്ങലുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് 10 ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുന്ന തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലെ അര്‍ഹതപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്.