ഫയര്‍ ഡേഞ്ചര്‍; മൂന്ന് ലക്ഷത്തോളം ഡീസല്‍ കാറുകള്‍ ബിഎംഡ്ബ്ലിയു പിന്‍വലിക്കുന്നു 

ഫയര്‍ ഡേഞ്ചര്‍; മൂന്ന് ലക്ഷത്തോളം ഡീസല്‍ കാറുകള്‍ ബിഎംഡ്ബ്ലിയു പിന്‍വലിക്കുന്നു 

ദക്ഷിണ കൊറിയയില്‍ വില്‍ക്കപ്പെട്ട സിഡാന്‍ മോഡലിലുള്ള 30 ബിഎംഡബ്യൂകളില്‍ എന്‍ജിനില്‍ നിന്ന് തീപടര്‍ന്ന് അപകടമുണ്ടായ സാഹചര്യമാണ് പുതിയ നടപടികളിലേക്ക് നയിച്ചിരിക്കുന്നത്

ഞ്ചിനില്‍ നിന്ന് തീപടര്‍ന്ന് അപകടം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ലക്ഷത്തോളം ഡീസല്‍ കാറുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കാനൊരുങ്ങുകയാണ് ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ലിയു. ദക്ഷിണ കൊറിയയിലുണ്ടായ സംഭവങ്ങളുടെ പശ്ചാതലത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഡീസല്‍ എന്‍ജിനുകള്‍ നിര്‍മ്മിച്ചപ്പോള്‍ സംഭവിച്ച ഒരു പിഴവ് തിരുത്താനാണ് മോഡലുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. തിരിച്ചുവിളിച്ചതില്‍ 96.3ശതമാനം കാറുകളും ജര്‍മനിയില്‍ ഉള്ളവയാണ്. 

ദക്ഷിണ കൊറിയയില്‍ വില്‍ക്കപ്പെട്ട സിഡാന്‍ മോഡലിലുള്ള 30 ബിഎംഡബ്യൂകളുടെ എന്‍ജിനില്‍ നിന്ന് തീപടര്‍ന്ന് അപകടമുണ്ടായ സാഹചര്യമാണ് പുതിയ നടപടികളിലേക്ക് നയിച്ചിരിക്കുന്നത്. എന്നാല്‍ പ്രശ്‌നം കൊറിയയില്‍ മാത്രം ബന്ധപ്പെട്ടുനില്‍ക്കുന്നതല്ലെന്നും എക്‌സോസ്റ്റ് ഗാസ് റീസര്‍ക്കുലേഷന്‍ (ഇജിആര്‍) എന്ന കൂളര്‍ സ്ഥാപിച്ചിട്ടുള്ളതിന്റെ ചില അപാകതകളാണ് ഇതിന് കാരണമെന്നും അധികൃതര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com