സ്വാതന്ത്ര്യദിന ഓഫര്‍ പ്രഖ്യാപിച്ച് ജെറ്റ് എയര്‍വെയ്‌സ്; ടിക്കറ്റ് നിരക്കില്‍ 30ശതമാനം ഇളവ്‌

ജെറ്റ് എയർവേയ്സിന്റെ 21 അന്താരാഷ്ട്ര സർവീസുകൾക്കും എല്ലാ യൂറോപ്യൻ സർവീസുകൾക്കും ഇളവ് ലഭിക്കും
സ്വാതന്ത്ര്യദിന ഓഫര്‍ പ്രഖ്യാപിച്ച് ജെറ്റ് എയര്‍വെയ്‌സ്; ടിക്കറ്റ് നിരക്കില്‍ 30ശതമാനം ഇളവ്‌

കൊ​ച്ചി: ജെ​റ്റ് എ​യ​ർ​വേ​യ്സ് സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടി​ക്ക​റ്റ് നി​ര​ക്കുകളിൽ ഇ​ള​വു പ്ര​ഖ്യാ​പിച്ചു. രാ​ജ്യാ​ന്ത​ര ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇക്കണോമി ക്ലാസ് യാത്രയ്ക്കും പ്രീമിയർ ക്ലാസ് യാത്രയ്ക്കും 30 ശ​ത​മാ​നം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.  ഒ​രു വ​ശ​ത്തേ​ക്കു മാ​ത്ര​മാ​യോ മ​ട​ക്ക​യാ​ത്ര​യ്ക്കു കൂ​ടി​യോ ഈ ഇളവ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ഓ​ഗസ്റ്റ് 15 വരെയുള്ള യാത്രയ്ക്കാണ് ഇളവ് ലഭിക്കുക. ജെറ്റ് എയർവേയ്സിന്റെ 21 അന്താരാഷ്ട്ര സർവീസുകൾക്കും എല്ലാ യൂറോപ്യൻ സർവീസുകൾക്കും ഇളവ് ലഭിക്കും. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തു മു​ത​ൽ യാ​ത്ര​യ്ക്കു പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും. 

ദു​ബാ​യ്, അ​ബു​ദാ​ബി, ഷാ​ർ​ജ, ബ​ഹ്റി​ൻ, ദോ​ഹ, ദ​മാം, റി​യാ​ദ്, ജി​ദ്ദ, കു​വൈ​റ്റ്, മ​സ്ക്ക​റ്റ്, കൊ​ളം​ബോ, സിം​ഗ​പ്പു​ർ, ബാ​ങ്കോ​ക്ക്, ഹോ​ങ്കോം​ഗ്, ല​ണ്ട​ൻ, മാ​ഞ്ച​സ്റ്റ​ർ, ആ​സ്റ്റ​ർ​ഡാം, പാ​രീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ഇളവ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ജെറ്റ് എയർവേയ്സ് പുറത്തുവിട്ട വാർത്താക്കുറുപ്പിൽ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com