സെലിബ്രിറ്റികളുടെ വിശേഷങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍ ; 'ആസ്‌ക് മീ എനിതിങി'ന് പകരമാവാന്‍ 'കാമിയോസ്' ആപ്പുമായി ഗൂഗിള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th August 2018 02:27 AM |
Last Updated: 11th August 2018 02:29 AM | A+A A- |

കലിഫോര്‍ണിയ: ഗൂഗിളില്‍ സെലിബ്രിറ്റികളെ തിരഞ്ഞ് കണ്ടെത്താന്‍ ഇനി അല്‍പം പോലും കഷ്ടപ്പെടേണ്ട. സെര്‍ച്ച് കൊടുത്ത് കണ്ണടച്ച് തുറക്കുമ്പോഴേക്കും നിങ്ങളാവശ്യപ്പെട്ട സെലിബ്രിറ്റിയെ കുറിച്ച് ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വിവരങ്ങളും അവരുമായി ബന്ധപ്പെട്ട ട്രെന്‍ഡിങ് വിവരങ്ങളും കണ്‍മുന്നിലെത്തും. കാമിയോസ് എന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ഗൂഗിള്‍ ഇതിനായി പുറത്തിറക്കിയത്.
തങ്ങളെ കുറിച്ച് ഏറ്റവുമധികം ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി റെക്കോര്‍ഡ് ചെയ്ത് ഗൂഗിളില്‍ നേരിട്ട് പോസ്റ്റ് ചെയ്യാനുള്ള സംവിധാനമാണ് സെലിബ്രിറ്റികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ട വിവരങ്ങളല്ലാതെ താരങ്ങളുടെ രസകരമായ ഓര്‍മ്മകളും ആരാധകര്‍ക്കായി ഏറ്റവും പുതിയ വിശേഷങ്ങളും കാമിയോസില്‍ പോസ്റ്റ് ചെയ്യാനാവുന്നതാണ് എന്ന് ഗൂഗിള്‍ വ്യക്തമാക്കി. റെഡ്ഡിറ്റിന്റെ 'ആസ്‌ക് മീ എനി തിങ്' നോട് സാമ്യമുള്ള ആപ്പാണ് ഗൂഗിളിന്റെ 'കാമിയോസ്'.
സെലിബ്രിറ്റികള്‍ക്ക് കാമിയോസ് വഴി തങ്ങളുടെ വിശേഷം പങ്കുവയ്ക്കണമെങ്കില്‍ റിക്വസ്റ്റ് നല്‍കിയാല്‍മാത്രം മതി. റെഡ്ഡിറ്റിനെ കൂടാതെ ഇന്‍സ്റ്റഗ്രാമും സമാനമായ ആസ്‌ക് മീ ഓപ്ഷന്‍ സെലിബ്രിറ്റികള്‍ക്കായി അവതരിപ്പിച്ചിരുന്നു.