ഞെട്ടിപ്പിക്കുന്ന നിരക്കില്‍ ജിഗാ ഫൈബര്‍ അവതരിപ്പിക്കാന്‍ ജിയോ ഒരുങ്ങുന്നു; ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് സേവനത്തിന് 500 രൂപ!

മൈ ജിയോ ആപ്പ് വഴിയോ ജിയോ. കോം വഴിയോ  ഉപയോക്താക്കള്‍ക്ക് ജിഗാഫൈബര്‍ ബുക്ക് ചെയ്യുന്നതിനായി ആഗസ്റ്റ് 15 മുതല്‍രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. 
ഞെട്ടിപ്പിക്കുന്ന നിരക്കില്‍ ജിഗാ ഫൈബര്‍ അവതരിപ്പിക്കാന്‍ ജിയോ ഒരുങ്ങുന്നു; ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് സേവനത്തിന് 500 രൂപ!

റ്റവും കുറഞ്ഞ നിരക്കില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം എന്നതാണ് ജിഗാ ഫൈബര്‍ കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് പ്രോജക്ട് പ്രഖ്യാപിച്ചുകൊണ്ട് മുകേഷ് അംബാനി പറഞ്ഞത്. ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് നിലവില്‍ വരുന്നതോടെ 1100 നഗരങ്ങളിലേക്ക് ഇന്റര്‍നെറ്റ് സേവനം എത്തിക്കാനാവുമെന്നാണ് റിലയന്‍സ് പ്രതീക്ഷിക്കുന്നത്. ജിയോ ജിഗാടിവി സെറ്റോപ് ബോക്‌സിനൊപ്പമാവും ജിഗാ ഫൈബര്‍ റൂട്ടറും ലഭിക്കുക. സെറ്റോപ് ബോക്‌സ് ഉപയോഗിച്ച് മറ്റ് ജിഗാ സര്‍വ്വീസുകളിലേക്കും രാജ്യത്തെ മറ്റ് മൊബൈല്‍ നെറ്റ് വര്‍ക്കുകളിലേക്കും വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നും അംബാനി അവകാശപ്പെട്ടു. 

ദീപാവലിക്ക് സംവിധാനം പുറത്തിറക്കാനാവുമെന്നാണ് റിലയന്‍സ് കരുതുന്നത്. തുടക്കത്തില്‍ മെട്രോ നഗരങ്ങളിലും രാജ്യത്തെ 80 ടയര്‍വണ്‍,ടു മാര്‍ക്കറ്റുകളിലുമാവും ജിഗാഫൈബര്‍ വില്‍പ്പനയ്ക്ക് എത്തുക. വ്യാപാരികള്‍, ചെറുകിട ബിസിനസുകാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ജിഗാഫൈബര്‍ പുറത്തിറക്കുന്നത്.

 മൈ ജിയോ ആപ്പ് വഴിയോ ജിയോ. കോം വഴിയോ  ഉപയോക്താക്കള്‍ക്ക് ജിഗാഫൈബര്‍ ബുക്ക് ചെയ്യുന്നതിനായി ആഗസ്റ്റ് 15 മുതല്‍
രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com