ഇന്ന് ഗൂഗിള്‍ ക്രോമില്‍ കണ്ട വെസ്‌ബൈറ്റുകളില്‍ ഭൂരിഭാഗവും സുരക്ഷിതമല്ലാത്തവയാണോ? കാരണം ഇതാണ്

ഇന്നു മുതല്‍ എച്ച്ടിടിപിഎസ് എന്ന് തുടങ്ങാത്ത വെബ്‌സൈറ്റുകളെയെല്ലാം സുരക്ഷിതമല്ലാത്തവയുടെ കൂട്ടത്തില്‍പ്പെടുത്താനാണ് തീരുമാനം
ഇന്ന് ഗൂഗിള്‍ ക്രോമില്‍ കണ്ട വെസ്‌ബൈറ്റുകളില്‍ ഭൂരിഭാഗവും സുരക്ഷിതമല്ലാത്തവയാണോ? കാരണം ഇതാണ്

സുരക്ഷിതമല്ലാത്ത നിരവധി വെബ്‌സൈറ്റുകള്‍ ഇന്ന് നിങ്ങളുടെ കണ്ണില്‍ പെട്ടിട്ടുണ്ടാകും. എന്താണ് ഇത്രയധികം സൈറ്റുകള്‍ പെട്ടെന്ന് സുരക്ഷിതമല്ലാത്തവയായി മാറിയത് എന്ന് നിങ്ങള്‍ ചിന്തിച്ചോ? ഗൂഗിളിന്റെ നയത്തിലുണ്ടായ ഒരു ചെറിയ മാറ്റമാണ് ഇതിന് കാരണമായിരിക്കുന്നത്. ഇന്നു മുതല്‍ എച്ച്ടിടിപിഎസ് എന്ന് തുടങ്ങാത്ത വെബ്‌സൈറ്റുകളെയെല്ലാം സുരക്ഷിതമല്ലാത്തവയുടെ കൂട്ടത്തില്‍പ്പെടുത്താനാണ് തീരുമാനം. എച്ച്ടിടിപിഎസ് ആണെങ്കില്‍ പച്ച ബാഡ്ജ് നല്‍കി സുരക്ഷിതമാക്കും. ക്രോം 68 ന്റെ പുതിയ അപ്‌ഡേറ്റിലാണ് വെബ്‌സൈറ്റുകളുടെ സുരക്ഷ ശക്തമാക്കുന്നത്. 

എച്ച്ടിടിപിയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമായ എച്ച്ടിടിപിഎസ്സിലേക്ക് നിരവധി സൈറ്റുകളാണ് ഇനിയും മാറാനുള്ളത്. അതിനാലാണ് പ്രമുഖ വെബ്‌സൈറ്റ് ഉള്‍പ്പടെയുള്ളവ തുറക്കുമ്പോള്‍ നോട്ട് സെക്യുര്‍ എന്ന് കാണിക്കുന്നത്. ഇന്നു മുതലാണ് ഇത് പ്രാവര്‍ത്തികമായത്. ക്രോമിന്റെ അടുത്ത അപ്‌ഡേറ്റഡ് വേര്‍ഷനായ 70 ല്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്. ഗ്രീന്‍ സെക്യുര്‍ ബാഡ്ജും ലോക്ക് ഐക്കണും എടുത്തു കളയാനും എല്ലാ എച്ച്ടിടിപിഎസ് വെബ്‌സൈറ്റുകളും ഒരു ബാഡ്ജുമില്ലാതെ കാണിക്കാനാണ് പദ്ധതിയിടുന്നത്. 

എച്ച്ടിടിപി വെബ്‌സൈറ്റുകളുടെ ഉപയോഗം വളരെ കൂടുതലായിരുന്നെന്നും അതിനാലാണ് ഇന്നു മുതല്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ക്രോം സെക്യുരിറ്റിയിലെ പ്രൊഡക്റ്റ് മാനേജര്‍ എമിലി ഷെച്‌ടെര്‍ പറഞ്ഞു. എച്ച്ടിടിപിഎസിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ നടപടി. 

കൂടാതെ അടുത്തിടെയാണ് ക്രോം ആന്‍ഡ്രോയ്ഡ് ബ്രൗസര്‍മാര്‍ക്ക് ഗൂഗിള്‍ ഓഫ് ലൈന്‍ മോഡ് പ്രഖ്യാപിച്ചത്. ഇതിലൂടെ വൈഫൈയുമായി കണക്റ്റ് ചെയ്യുമ്പോള്‍ ഗൂഗിള്‍ ക്രോമിന് നമ്മുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ആര്‍ട്ടിക്കിള്‍സും മറ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പിന്നീട് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സമയത്തും ഇത് വായിക്കാനാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com