എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് നിയന്ത്രണം ; മാർ​ഗനിർദേശവുമായി കേന്ദ്രസർക്കാർ

രാത്രി ഒമ്പതുമണിക്കു ശേഷം എടിഎമ്മുകളില്‍ പണം നിറയ്ക്കരുതെന്നാണ് പ്രധാന നിർദേശം
എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് നിയന്ത്രണം ; മാർ​ഗനിർദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: എടിഎമ്മില്‍ പണം നിറക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാത്രി ഒമ്പതുമണിക്കു ശേഷം എടിഎമ്മുകളില്‍ പണം നിറയ്ക്കരുതെന്നാണ് പ്രധാന നിർദേശം. ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകളിൽ വൈകീട്ട് ആറു മണിവരെയാണ് സമയപരിധി. 

ഒറ്റ ട്രിപ്പില്‍ വാഹനത്തില്‍ അഞ്ചുകോടി രൂപയില്‍ കൂടുതല്‍ കൊണ്ടുപോകരുതെന്നും ബാങ്കുകൾക്ക് അയച്ച നിര്‍ദേശത്തില്‍ പറയുന്നു. പണം കൊണ്ടുപോകുന്ന സംഘത്തിന്റെ ആധാര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണം. ആയുധധാരികളായവരുടെ ആക്രമണമുണ്ടായാല്‍ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ വാഹനത്തിലുണ്ടാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സുരക്ഷ അലാറം ജിഎസ്എം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡയലര്‍ സംവിധാനം എന്നിവ വാഹനത്തിൽ ഉണ്ടാകണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com