രൂപയുടെ മൂല്യം 80  ആയാലും കുഴപ്പമില്ല, മറ്റ് രാജ്യങ്ങളുടേതും ഇടിയുന്നുണ്ടല്ലോ എന്ന് കേന്ദ്രസര്‍ക്കാര്‍

എന്നാല്‍ ഇങ്ങനെ വിലയിടിവ് തുടരുന്നത് രാജ്യത്ത് വലിയതോതില്‍ പണപ്പെരുപ്പം ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് ധനകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രൂപയുടെ മൂല്യം 80  ആയാലും കുഴപ്പമില്ല, മറ്റ് രാജ്യങ്ങളുടേതും ഇടിയുന്നുണ്ടല്ലോ എന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ മറ്റ് കറന്‍സികളുടെയും വിലയിടിയുന്ന സാഹചര്യത്തില്‍ രൂപയുടെ വിലയിടിഞ്ഞ് ഡോളറിന് 80 രൂപ ആയാലും കാര്യമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രൂപയുടെ മൂല്യം കൂപ്പുകുത്തി നില്‍ക്കുമ്പോഴാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമക്കിയിരിക്കുന്നത്. 

 എട്ട് ശതമാനത്തിലധികമാണ് രൂപയുടെ മൂല്യം ഈ വര്‍ഷം മാത്രം ഇടിഞ്ഞത്. 2013 സെപ്തംബറിന് ശേഷം ഇതാദ്യമായാണ് ഇത്രവലിയ തകര്‍ച്ച രൂപ നേരിടുന്നത്. ഇതോടെ രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ ഇലക്ട്രോണിക്, എഞ്ചിനീയറിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 

നിലവിലെ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടലുകള്‍ക്ക് രൂപയുടെ വിലയിടിവിനെ പിടിച്ച് നിര്‍ത്താന്‍ കഴിയില്ലെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളിലെ കറന്‍സികളെ അപേക്ഷിച്ച് രൂപയുടെ നില ഇപ്പോഴും ഭദ്രമാണ് എന്നാണ് ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുഭാഷ് ചന്ദ്രഗാര്‍ഗ് അവകാശപ്പെടുന്നത്. 

 എന്നാല്‍ ഇങ്ങനെ വിലയിടിവ് തുടരുന്നത് രാജ്യത്ത് വലിയതോതില്‍ പണപ്പെരുപ്പം ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് ധനകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പം വര്‍ധിച്ചാല്‍ വിലക്കയറ്റം രൂക്ഷമാകുമെന്നും ജനജീവിതം ദുഃസ്സഹമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com