എടിഎമ്മില്‍ പണം നിറയ്ക്കുന്നതില്‍ നിയന്ത്രണം: അടുത്ത വര്‍ഷം മുതല്‍ രാത്രി ഒന്‍പതിന് ശേഷം പണം നിറക്കില്ല

അടുത്ത വര്‍ഷം മുതല്‍ രാത്രി ഒന്‍പതിന് ശേഷം രാജ്യത്തെ എടിഎം കൗണ്ടറുകളില്‍ പണം നിറയ്ക്കുന്നതായിരിക്കില്ല.
എടിഎമ്മില്‍ പണം നിറയ്ക്കുന്നതില്‍ നിയന്ത്രണം: അടുത്ത വര്‍ഷം മുതല്‍ രാത്രി ഒന്‍പതിന് ശേഷം പണം നിറക്കില്ല

ന്യൂഡല്‍ഹി: എടിഎമ്മില്‍ പണം നിറയ്ക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. അടുത്ത വര്‍ഷം മുതല്‍ രാത്രി ഒന്‍പതിന് ശേഷം രാജ്യത്തെ എടിഎം കൗണ്ടറുകളില്‍ പണം നിറയ്ക്കുന്നതായിരിക്കില്ല. ഇതുപ്രകാരം നഗരപ്രദേശങ്ങളിലെ എ.ടി.എമ്മുകളില്‍ രാത്രി ഒമ്പതിന് ശേഷവും, ഗ്രാമങ്ങളില്‍ വൈകിട്ട് ആറിന് ശേഷവും പണം നിറയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റേതാണ് റിപ്പോര്‍ട്ട്.  കൈകൊണ്ടിരിക്കുന്നത്. 

ഇതോടൊപ്പം നക്‌സല്‍ ബാധിത മേഖലകളിലെ മെഷീനുകളില്‍ ഉച്ച തിരിഞ്ഞ് നാല് മണിക്ക് മുമ്പായി തന്ന പണം നിറയ്ക്കണമെന്നാണ് തീരുമാനം. 2019 ഫെബ്രുവരി എട്ട് മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

അടുത്ത കാലങ്ങളിലായി എ.ടി.എമ്മുകളില്‍ പണവുമായി എത്തുന്ന വാഹനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. രാജ്യത്ത് എണ്ണായിരത്തിലധികം സ്വകാര്യ എജന്‍സികളാണ് എടിഎമ്മുകളിലേക്കു വേണ്ട പണമിടപാടുകള്‍ നടത്തുന്നത്. ഇത്തരത്തില്‍ 15000 കോടിയുടെ ഇടപാടുകള്‍ നടക്കുന്നുണ്ടന്നാണ് കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com