ഗ്രൂപ്പിന്റെ അതിപ്രസരം ശല്യമാകുന്നുണ്ടോ?, വാട്ട്‌സ് ആപ്പില്‍ ഒരേസമയം 256 പേര്‍ക്ക് വരെ സന്ദേശങ്ങള്‍ കൈമാറാം, കൂടുതല്‍ അറിയാം..

വാട്ട്‌സ് ആപ്പില്‍ ലഭ്യമായ ബ്രോഡ്കാസ്റ്റ് ലിസ്റ്റ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മാത്രം മതി
ഗ്രൂപ്പിന്റെ അതിപ്രസരം ശല്യമാകുന്നുണ്ടോ?, വാട്ട്‌സ് ആപ്പില്‍ ഒരേസമയം 256 പേര്‍ക്ക് വരെ സന്ദേശങ്ങള്‍ കൈമാറാം, കൂടുതല്‍ അറിയാം..

പ്രമുഖ സോഷ്യല്‍മീഡിയ മാധ്യമം എന്ന നിലയില്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംതോറും വര്‍ധിച്ചുവരുകയാണ്. വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനവും വിവിധ ഗ്രൂപ്പുകളില്‍ അംഗവുമാണ്. പലപ്പോഴും ഇത് ഉപഭോക്താക്കള്‍ക്ക് തലവേദനയും സൃഷ്ടിക്കാറുണ്ട്. വിവിധ സംഭാഷണങ്ങളും സന്ദേശങ്ങളും ട്രാക്ക് ചെയ്യുന്നതിന് കൂടുതല്‍ സമയമെടുക്കുന്നതാണ് ഇതില്‍ ഏറ്റവും ദുഷ്‌കരമായ കാര്യം. ഇതിന് പുറമേ മറുപടി സന്ദേശം അയയ്ക്കാനും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ ഗ്രൂപ്പുകള്‍ മൂട്ട് ( mute) ചെയ്യുന്നതും പതിവാണ്. 

ഇതിന് താത്കാലിക പരിഹാരം ഉണ്ടെന്ന് പറയുകയാണ് വാട്ട്‌സ് ആപ്പ് ഇപ്പോള്‍. വിവിധ ഗ്രൂപ്പുകളും കോണ്‍ടാക്റ്റ്‌സുകളുമായി ആശയവിനിമയം നടത്തുന്നതിനുളള വഴിയാണ് വാട്ട്‌സ് ആപ്പ് പറഞ്ഞുതരുന്നത്. കോണ്‍ടാക്റ്റ്‌സ് ലിസ്റ്റിലുളള വിവിധ ആളുകളുമായി ആശയവിനിമയം നടത്തുന്നതിന് ഗ്രൂപ്പിന് രൂപം നല്‍കാതെ തന്നെ സാധ്യമാകുന്ന മാര്‍ഗമാണ് ഇത്. ഉദാഹരണമെന്ന നിലയില്‍ ഗുഡ്് മോര്‍ണിങ് സന്ദേശം അയക്കുന്നതിന് ഏറ്റവും സൗകര്യപ്രദമായ വഴിയാണ് ഇതെന്ന് വാട്ട്‌സ് ആപ്പ് പറയുന്നു. ഇതിനായി വാട്ട്‌സ് ആപ്പില്‍ ലഭ്യമായ ബ്രോഡ്കാസ്റ്റ് ലിസ്റ്റ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മാത്രം മതി.

ബ്രോഡ്കാസ്റ്റ് ലിസ്റ്റിന് രൂപം നല്‍കിയാല്‍ ഒരേ സമയം 256 പേര്‍ക്ക് വരെ ആശയം കൈമാറാന്‍ കഴിയും. ഇതിന് ഒരു കാര്യം മാത്രം ഉറപ്പുവരുത്തിയാല്‍ മതി. ഫോണ്‍ബുക്കില്‍ ഈ നമ്പറുകള്‍ എല്ലാം സ്റ്റോര്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം.വാട്ട്‌സ് ആപ്പില്‍ ചാറ്റ് പേജില്‍ മുകളില്‍ ക്രമീകരിച്ചിരിക്കുന്ന മൂന്ന് ഡോട്ടുകള്‍ തെരഞ്ഞെടുക്കുക. ഇതില്‍ ന്യൂ ബ്രോഡ്കാസ്റ്റ് എന്ന ഓപ്ഷന്‍ കാണാം. ഇത് തെരഞ്ഞെടുത്ത ശേഷം പേരുകള്‍ നല്‍കുക. ഈ വിധം ന്യൂ ബ്രോസ്‌കാസ്റ്റ് ലിസ്റ്റിന് രൂപം നല്‍കി സന്ദേശങ്ങള്‍ സുഗമമായി കൈമാറാമെന്ന വാട്ട്‌സ് ആപ്പ് സാക്ഷ്യപ്പെടുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com