നിങ്ങളുടെ സ്മാർട്ട് ഫോൺ പെട്ടെന്ന് ഹാങ്ങാകുന്നുണ്ടോ ? കാരണക്കാരനെ തിരിച്ചറിയാം 

കുറഞ്ഞ മെമ്മറിയുള്ള ഫോണില്‍ ഉയര്‍ന്ന നിലവാരമുള്ള ഗെയിമുകളും കൂടുതല്‍ മെമ്മറി ആവശ്യമുള്ള ആപ്പുകളുമാണ് പലപ്പോഴും വില്ലനാകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള സ്മാര്‍ട്ട് ഫോണുകള്‍  ഉപയോ​ഗിക്കുന്നവരുടെ പ്രധാന പരാതിയാണ്  ഫോണ്‍ ഹാങ് ആകുന്നു,  സ്ലോ ആകുന്നു തുടങ്ങിയവ. കുറഞ്ഞ മെമ്മറിയുള്ള ഫോണില്‍ ഉയര്‍ന്ന നിലവാരമുള്ള ഗെയിമുകളും കൂടുതല്‍ മെമ്മറി ആവശ്യമുള്ള ആപ്പുകളുമാണ് പലപ്പോഴും വില്ലനാകുന്നത്. ഇത് മറികടക്കാൻ ഉയര്‍ന്ന റാം കപ്പാസിറ്റിയുള്ള ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തുന്നുണ്ട്. ആറ് ജിബി, എട്ട് ജിബി റാമുള്ള ഫോണുകള്‍ സ്ഥലപരിമിതി പ്രശ്നം ഒരു പരിധി വരെ മറികടക്കുന്നു. അതേസമയം ഇതിന്റെ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ് താനും. 

ഈ പശ്ചാത്തലത്തിൽ നിങ്ങളുടെ ഫോണിനെ സ്ലോയാക്കുന്ന ആപ്പിനെ തിരിച്ചറിയുകയും, അതിനെ ഫോണില്‍ നിന്ന് നീക്കുകയുമാണ് പ്രധാന പോംവഴി. ഇതുവഴി ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താനാകും. മാത്രമല്ല ബാറ്ററിയുടെ ലൈഫിനെയും ഇത് വര്‍ധിപ്പിക്കും. ഗെയിമുകളെക്കാള്‍ സോഷ്യല്‍ മീഡിയ ആപ്പുകളാണ് ഫോണിനെ സ്ലോ ആക്കുന്നത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ മെമ്മറിയുടെ ഭൂരിഭാഗവും വിഴുങ്ങുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഫോണിലെ മെമ്മറിയെ ഏറ്റവുമധികം വിഴുങ്ങുന്നത് ഏത് ആപ്പാണെന്ന് തിരിച്ചറിയുകയാണ് ഇതിന് ചെയ്യേണ്ടത്. ഇതിന്റെ പ്രക്രിയ വളരെ ലളിതമാണ്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ സെറ്റിങ്‌സ് ഓപ്ഷനില്‍ പോകുക. അതിലെ സ്‌റ്റോറേജ് ഓപ്ഷനില്‍ നിന്ന് ആപ്പുകള്‍ ഉപയോഗിക്കുന്ന മെമ്മറി മനസിലാക്കാന്‍ സാധിക്കും. സ്റ്റോറേജിനൊപ്പമുള്ള മെമ്മറി ഓപ്ഷനില്‍ നിന്ന് നാല് ഇടവേളകളിലായി ആപ്പ് ഉപയോഗിച്ച റാം മെമ്മറിയുടെ വിവരവും ലഭ്യമാകും. ഇതുവഴി ഫോണിലെ ഏത് ആപ്പിനാണ് കൂടുതല്‍ മെമ്മറി ആവശ്യമെന്ന് തിരിച്ചറിയാനാകും. അത് ഒഴിവാക്കി പ്രശ്നം പരിഹരിക്കുകയും ചെയ്യാം. എല്ലാ ദിവസവും റീ സ്റ്റാര്‍ട്ട് ചെയ്യുന്നതും  ഫോണുകളുടെ വേഗത വർധിപ്പിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com