അപരിചിതരെ സുഹൃത്തുക്കളാക്കാന്‍ ഫേസ്ബുക്കില്‍ പുതിയ ഫീച്ചര്‍; പൊതുവായ ഇഷ്ടങ്ങള്‍ വഴി പുതിയ ഫ്രണ്ട്‌സിനെ കണ്ടെത്താം 

'തിങ്‌സ് ഇന്‍ കോമണ്‍'എന്ന പുതിയ ഫീച്ചറാണ് നിലവിലെ സുഹൃദ് വലയത്തില്‍ അംഗമല്ലാത്ത പുതിയ ആളുകളെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള അവസരമൊരുക്കുന്നത്
അപരിചിതരെ സുഹൃത്തുക്കളാക്കാന്‍ ഫേസ്ബുക്കില്‍ പുതിയ ഫീച്ചര്‍; പൊതുവായ ഇഷ്ടങ്ങള്‍ വഴി പുതിയ ഫ്രണ്ട്‌സിനെ കണ്ടെത്താം 

രേ അഭിപ്രായങ്ങളും ചിന്താഗതികളുമുള്ളവര്‍ ഒന്നിച്ചുകൂടുന്ന ഇടം എന്നൊക്കെ ഫേസ്ബുക്കിന് വിശേഷണം ഉണ്ടെങ്കിലും അപരിചിതരെ ഫേസ്ബുക്ക് സൗഹൃദ വലയത്തിലേക്ക് ക്ഷണിക്കാന്‍ താത്പര്യമില്ലാത്തവരാണ് ഭൂരിഭാഗവും. ഈ പതിവില്‍ ഒരു മാറ്റം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്. ഇതുവരെ തമ്മില്‍ പരിചയമില്ലാത്ത ആളുകള്‍ക്ക് തമ്മില്‍ തിരിച്ചറിയാനുള്ള അവസരമൊരുക്കി ഫേസ്ബുക്ക് സൗഹൃദങ്ങളെ കൂടുതല്‍ വിപുലമാക്കുന്നതാണ് പുതിയ പരീക്ഷണം. 

'തിങ്‌സ് ഇന്‍ കോമണ്‍'എന്ന പുതിയ ഫീച്ചറാണ് നിലവിലെ സുഹൃദ് വലയത്തില്‍ അംഗമല്ലാത്ത പുതിയ ആളുകളെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള അവസരമൊരുക്കുന്നത്. പബ്ലിക്ക് പോസ്റ്റുകളില്‍ കമന്റ് ചെയ്യുമ്പോള്‍ തിങ്‌സ് ഇന്‍ കോമണ്‍ എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ടാഗ് പ്രത്യക്ഷപ്പെടും. ഉദ്ദാഹരണത്തിന് ഫേസ്ബുക്കിലെ ഒരു പബ്ലിക്ക് പോസ്റ്റിലൂടെ പഠിച്ച കോളെജ് പോലെ ഇരുകൂട്ടരിലും സമാനമായി ഉള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. 

പുതിയ ഫീച്ചര്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു. ഫേസ്ബുക്കിലെ പബ്ലിക്ക് കോണ്‍വര്‍സേഷന്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ മാറ്റം അവതരിപ്പിക്കുന്നത്. അമേരിക്കയിലെ ഒരു ചെറിയ വിഭാഗം ആളുകള്‍ക്കിടയിലാണ് നിലവില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഫലപ്രദമെന്ന് കണ്ടാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഇത് മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com