വിവരങ്ങള്‍ക്ക് മാത്രമല്ല ഇനി വായ്പയ്ക്കും ഗൂഗിളിനെ സമീപിക്കാം

ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ആഗോള സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ വായ്പയും നല്‍കും. ഗൂഗളിന്റെ ഓണ്‍ലൈന്‍ പെയ്‌മെന്റ്‌സ് സേവനത്തിലൂടെയാണ് വായ്പകള്‍ ലഭ്യമാക്കുന്നത്
വിവരങ്ങള്‍ക്ക് മാത്രമല്ല ഇനി വായ്പയ്ക്കും ഗൂഗിളിനെ സമീപിക്കാം

ന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ആഗോള സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ വായ്പയും നല്‍കും. ഗൂഗളിന്റെ ഓണ്‍ലൈന്‍ പെയ്‌മെന്റ്‌സ് സേവനത്തിലൂടെയാണ് വായ്പകള്‍ ലഭ്യമാക്കുന്നത്. ഗൂഗിള്‍ തേസ് എന്ന പെയ്‌മെന്റസ് ആപിന്റെ പേര് ഗൂഗിള്‍ പേ എന്നാക്കി റീ ബ്രാന്‍ഡ് ചെയ്യാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈനിലൂടെ നിമിഷനേരം കൊണ്ട് വായ്പ നേടാന്‍ ഗൂഗിളിന്റെ പുതിയ സേവനം അവസരമൊരുക്കും. 

ഫെഡറല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള നാല് ഇന്ത്യന്‍ ബാങ്കുകളുമായി സഹകരിച്ചാണ് ഇന്റസ്റ്റന്റ് കണ്‍സ്യൂമര്‍ ലോണ്‍ ഗൂഗിള്‍ ലഭ്യമാക്കുന്നത്. നിലവില്‍ ഫെഡറല്‍ ബാങ്ക് ലഭ്യമാക്കുന്ന ഡിജിറ്റല്‍ ലോണാണ് ഗൂഗിള്‍ പ്ലാറ്റ്‌ഫോം വഴി നല്‍കുന്നത്. ഇടപാടുകാരുടെ അര്‍ഹത അനുസരിച്ച് ഇങ്ങനെ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ലഭ്യമാക്കും. വായ്പ തുകയനുസരിച്ച് തിരച്ചടവ് കാലാവധിയില്‍ മാറ്റങ്ങളുണ്ടാകും. പരമാവധി 48 മാസമായിരിക്കും തിരിച്ചടവ് കാലാവധി. വ്യക്തിഗത വായ്പയുടേതിന് സമാനമായിരിക്കും പലിശ നിരക്ക്. ഫെഡറല്‍ ബാങ്കിന് പുറമേ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, കൊട്ടക്ക് മഹീന്ദ്ര ബാങ്കുകളില്‍ നിന്നുള്ള വായ്പകളും ഗൂഗിള്‍ പേ വഴി ലഭിക്കും. 

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് ഇന്ത്യ. ടെക്‌നോളജിയുടെ സഹായത്തോടെ ഇന്ത്യയില്‍ ധനകാര്യ സേവനങ്ങള്‍ ഒരുക്കാന്‍ വന്‍കിട ടെക് കമ്പികള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വാട്‌സ് ആപ്പ് വരെ ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയിലെ ഡിജിറ്റല്‍ പെയ്‌മെന്റ്‌സ് വിപണി 2023 ഓടെ ഒരു ലക്ഷം കോടി ഡോളറായി ഉയരുമെന്ന് ക്രെഡിറ്റ് സൂയസ് ഗ്രൂപ്പ് അനുമാനിക്കുന്നു. ഇതാണ് ഗൂഗിളടക്കമുള്ള ആഗോള ഭീമന്‍മാര്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ താത്പര്യം ഉദിക്കാന്‍ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com