അവസാന കടമ്പയും കടന്നു ; ഐഡിയ- വോഡഫോണ്‍ ലയനത്തിന് അംഗീകാരം, ഇനി രാജ്യത്തെ ഒന്നാം നമ്പര്‍ ടെലികോം കമ്പനി

എയര്‍ടെല്ലിനെ മറികടന്ന്, രാജ്യത്തെ ഒന്നാം നമ്പര്‍ ടെലികോം കമ്പനിയെന്ന പദവി ഐഡിയയും വോഡഫോണും സ്വന്തമാക്കി
അവസാന കടമ്പയും കടന്നു ; ഐഡിയ- വോഡഫോണ്‍ ലയനത്തിന് അംഗീകാരം, ഇനി രാജ്യത്തെ ഒന്നാം നമ്പര്‍ ടെലികോം കമ്പനി

ന്യൂഡല്‍ഹി : രാജ്യത്തെ ടെലികോം വമ്പന്മാരായ ഐഡിയയും വോഡഫോണുമായുള്ള ലയനത്തിന്റെ അവസാന കടമ്പയും കടന്നു. ഇരു കമ്പനികളുടെയും ലയനത്തിന് നാഷണല്‍ കമ്പനി നിയമ ട്രിബ്യൂണല്‍ അംഗീകാരം നല്‍കി. ഇതോടെ എയര്‍ടെല്ലിനെ മറികടന്ന്, രാജ്യത്തെ ഒന്നാം നമ്പര്‍ ടെലികോം കമ്പനിയെന്ന പദവി ഐഡിയയും വോഡഫോണും സ്വന്തമാക്കി.

വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്ന പേരിലാകും പുതിയ കമ്പനി പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 12 ഡയറക്ടര്‍മാരാണ് ഉണ്ടാകുക. ഇതില്‍ ആറുപേര്‍ സ്വതന്ത്ര ഡയറക്ടര്‍മാരാകും. കുമാരമംഗലം ബിര്‍ളയാകും കമ്പനിയുടെ ചെയര്‍മാന്‍. ബലേഷ് ശര്‍മ്മയെ കമ്പനി സിഇഒ ആയും നിയമിച്ചിട്ടുണ്ട്.  

440 മില്യണ്‍ ഉപയോക്താക്കളാവും ഐഡിയക്കും വോഡഫോണിനും സംയുക്തമായിട്ടുള്ള പുതിയ കമ്പനിക്ക് ഉണ്ടാവുക. 34.7 ശതമാനമായിരിക്കും ടെലികോം വിപണിയിലെ വരുമാന വിഹിതം. 60,000 കോടിയുടെ ആസ്തിയും 1.14 ലക്ഷം കോടിയുടെ ബാധ്യതയും ഉണ്ടാവും. ഇതോടെ എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവയും വോഡഫോണ്‍ ഐഡിയയും തമ്മില്‍ ടെലികോം മേഖലയിലെ മേധാവിത്വത്തിനായി ശക്തമായ പോരാട്ടമാകും ഉണ്ടാകുകയെന്ന് വിലയിരുത്തപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com