ക്യൂ നില്‍ക്കേണ്ടതില്ല, ബില്ലടയ്ക്കണ്ട സാധനങ്ങള്‍ എടുക്കാം കൊച്ചിയിലെ ഈ ഷോപ്പില്‍ നിന്ന്

സൂപ്പര്‍മാര്‍ക്കറ്റിലെ റാക്കില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങളെടുത്ത് ആരോടും ഒന്നും പറയാതെ ഇറങ്ങിപ്പോകാം ഇനി മുതല്‍. സെയില്‍സ്മാനില്ലാത്ത, ക്യൂ വേണ്ടാത്ത, ബില്ലിന് വേണ്ടി കാത്തുനില്‍ക്കേണ്ടാത്ത ഒരു കട
ക്യൂ നില്‍ക്കേണ്ടതില്ല, ബില്ലടയ്ക്കണ്ട സാധനങ്ങള്‍ എടുക്കാം കൊച്ചിയിലെ ഈ ഷോപ്പില്‍ നിന്ന്

കൊച്ചി: സൂപ്പര്‍മാര്‍ക്കറ്റിലെ റാക്കില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങളെടുത്ത് ആരോടും ഒന്നും പറയാതെ ഇറങ്ങിപ്പോകാം ഇനി മുതല്‍. സെയില്‍സ്മാനില്ലാത്ത, ക്യൂ വേണ്ടാത്ത, ബില്ലിന് വേണ്ടി കാത്തുനില്‍ക്കേണ്ടാത്ത ഒരു കട. അങ്ങനെയൊരു കട ഇന്ന് മുതല്‍ കൊച്ചിയിലെ വൈറ്റിലയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. വൈറ്റില ഗോള്‍ഡ് സൂക്ക് മാളിലാണ് സെയില്‍സ് ജീവനക്കാരും ക്യാഷറുമൊന്നുമില്ലാത്ത ഓട്ടോണമസ് സ്‌റ്റോര്‍ തുറക്കുന്നത്. 'വാട്ട്എസെയില്‍' എന്നാണ് കടയുടെ പേര്. അമേരിക്കയില്‍ ആമസോണ്‍ ഗോയുടെ ഓട്ടോണമസ് സ്‌റ്റോര്‍ ഇത്തരത്തിലുണ്ട്.

സെന്‍സറുകള്‍ ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലൂടെയാണ് സ്റ്റോറിന്റെ പ്രവര്‍ത്തനം. റാക്കില്‍ നിന്നെടുക്കുന്ന ഓരോ സാധനങ്ങളുടേയും വില സെന്‍സറുകളുടെ സഹായത്തോടെ കാര്‍ഡില്‍ നിന്ന് ഈടാക്കുന്ന രീതിയിലാണ് സേവനം. 

ഓരോ സാധനവും റാക്കില്‍ നിന്ന് എടുക്കുമ്പോള്‍ മൊബൈല്‍ ആപ്പില്‍ ഇത് ചേര്‍ക്കും. എടുത്ത സാധനം തിരിച്ചുവച്ചാല്‍ അതിന്റെ വില കുറയ്ക്കുകയും ചെയ്യും. ക്രെഡിറ്റ് കാര്‍ഡിലൂടെയോ സ്‌റ്റോറിന്റെ സ്വന്തം പ്രീപെയ്ഡ് കാര്‍ഡിലൂടെയോ ആണ് ബില്ലുകള്‍ ഓട്ടോമാറ്റിക് ആയി അടയ്ക്കപ്പെടുക. 

ജീവനക്കാരുടെ ആവശ്യമില്ലാത്തതിനാല്‍ ആഴ്ചയില്‍ എല്ലാ ദിവസും 24 മണിക്കൂറും സ്റ്റോര്‍ പ്രവര്‍ത്തിക്കും. സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് നിറയ്ക്കാനുള്ള ജീവനക്കാര്‍ മാത്രമേ ആവശ്യമുള്ളു. തീരുന്ന സാധനങ്ങളുടെ പട്ടിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്യമായി സ്‌റ്റോര്‍ മാനേജര്‍ക്ക് അപ്പപ്പോള്‍ ലഭിക്കും. ക്യൂആര്‍ കോഡ് സ്‌കാനിങ്ങിലൂടെ മാത്രമേ സ്‌റ്റോറിനകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കു. അതിനാല്‍ കള്ളന്റെ ശല്യവും പേടിക്കേണ്ട. 

എസ് സുഭാഷ്, ദീപക് ജേക്കബ്, വിന്‍സി മാത്യൂസ്, റിച്ചു ജോസ്, ഷനൂപ് ശിവദാസ് എന്നീ ടെക്കികള്‍ ചേര്‍ന്നാണ് സ്റ്റോര്‍ ഒരുക്കുന്നത്. വിദേശത്ത് റീട്ടെയില്‍ മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com