ബൈക്ക് യാത്രികര്‍ ചൂടുകൊണ്ട് വിഷമിക്കേണ്ട; വരുന്നു എസി ഹെല്‍മറ്റുകള്‍

ബൈക്ക് യാത്രികര്‍ ചൂടുകൊണ്ട് വിഷമിക്കേണ്ട; വരുന്നു എസി ഹെല്‍മറ്റുകള്‍

ചൂടിനെ പ്രതിരോധിക്കാന്‍ എസി ഹെല്‍മറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഫെഹര്‍

ഹൊനുലുലു: കഠിനമായ ചൂടത്ത് ഹെല്‍മെറ്റ് വച്ച് ബൈക്ക് യാത്ര ചെയ്യുകയെന്നത് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന കാര്യമാണ്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഹവായിയില്‍ നിന്നുള്ള ഫെഹര്‍ കമ്പനി. ചൂടിനെ പ്രതിരോധിക്കാന്‍ എസി ഹെല്‍മറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഫെഹര്‍. എസി എച്ച് വണ്‍ എന്നാണ് ഈ ആദ്യ ഹെല്‍മറ്റിന്റെ പേര്. ഏകദേശം 42,000 ഇന്ത്യന്‍ രൂപയാണ് ഇതിന്റെ വില. അതേസമയം ഈ ഹെല്‍മറ്റ് എപ്പോള്‍ വിപണിയില്‍ എത്തുമെന്ന കാര്യം കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

ആഡംബര കാറുകളില്‍ സീറ്റ് തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന തെര്‍മോ ഇലക്ട്രിക് സാങ്കേതിക വിദ്യയാണ് എസി ഹെല്‍മറ്റിലും ഉപയോഗിക്കുന്നത്. വലിപ്പക്കുറവാണ് ഈ ടെക്‌നോളജി ഹെല്‍മറ്റിനു വേണ്ടി സ്വീകരിക്കാന്‍ കാരണമായത്. കമ്പനി രൂപം നല്‍കിയ ടര്‍ബുലര്‍ സ്‌പെസര്‍ ഫാബ്രിക് വഴി തണുത്ത ശീതീകരിച്ച കാറ്റ് ഹെല്‍മറ്റിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാന്‍ സാധിക്കും. ഹെല്‍മറ്റിന്റെ ഉള്‍വശത്ത് തണുപ്പ് അനുഭവപ്പെടുമെങ്കിലും അത് പരിധി വിടില്ല. ഹെല്‍മറ്റിലേക്ക് കയറുന്ന കാറ്റിന്റെ ചൂട് സ്‌പെസര്‍ ഫാബ്രിക് ശമിപ്പിക്കും. തുടര്‍ന്ന് നേരിയ തണുപ്പുള്ള കാറ്റാണ് ഹെല്‍മറ്റിന്റെ ഉള്‍വശത്തേക്ക് എത്തുന്നത്. തണുപ്പിക്കുക എന്നതിലുപരി തലയിലേക്ക് എത്തുന്ന ചൂട് കുറയ്ക്കുക എന്നതാണ് എസി എച്ച് വണ്‍ ഹെല്‍മറ്റിന്റെ ലക്ഷ്യം. ഹെല്‍മറ്റിന്റെ മുന്‍വശത്ത് കൂടിയും പിന്‍വശത്ത് കൂടിയും കാറ്റു കടക്കാനുള്ള സൗകര്യമുണ്ട്. ഹെല്‍മറ്റിന്റെ പുറകില്‍ എസിയുടെ എക്‌സ്‌ഹോസ്റ്റ് ഭാഗം ഘടിപ്പിച്ചിരിക്കുന്നത്. അകത്തേക്ക് കയറുന്ന വായു ഇവിടെ എത്തി ശീതീകരിച്ച ശേഷമാണ് ഉള്ളിലേക്ക് പോകുന്നത്. എക്‌സ്‌ഹോസ്റ്ററില്‍ നിന്ന് ചൂട് ഹെല്‍മറ്റിന്റെ പുറക് വശത്ത് താഴെയുള്ള പൈപ്പിലൂടെ പുറന്തള്ളുകയും ചെയ്യും.

രണ്ട് മണിക്കൂര്‍ ചാര്‍ജ്ജ് നില്‍ക്കുന്ന 3000 എംഎഎച്ച് ബാറ്ററിയും നാല് മണിക്കൂര്‍ ചാര്‍ജ്ജ് നില്‍ക്കുന്ന 6000 എംഎഎച്ച് ബാറ്ററിയും ആറ് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 12000 എംഎഎച്ച് ബാറ്ററികളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഹെല്‍മറ്റിന് പുറത്ത് വാഹനത്തിലും ഹെല്‍മെറ്റിന്റെ ഭാഗമായും ബാറ്ററി ഘടിപ്പിക്കാന്‍ തക്ക രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com