തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ്ണവില താഴോട്ട്; പവന് 22,520 രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2018 04:27 PM |
Last Updated: 01st December 2018 04:27 PM | A+A A- |

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ്ണവില താഴോട്ട്. സംസ്ഥാനത്ത് 22,520 രൂപയാണ് ഇന്ന് പവന് വില. ഇന്നലെ 22,600 രൂപയായിരുന്നതില്‍ നിന്നാണ് 22,520രൂപയിലേക്ക് സ്വര്‍ണവില എത്തിയത്. ആഗോള വിപണയില്‍ ആവശ്യകത കുറഞ്ഞതാണ് സ്വര്‍ണ വില ഇടിയാന്‍ കാരണം. ഡല്‍ഹയില്‍ 10 ഗ്രാമിന് 31,460 രൂപയാണ് വില.
അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത കുറയുന്നതിനോടൊപ്പം രൂപയുടെ മൂല്യം ഉയരുന്നതും സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ മാസം ആദ്യം 23,720 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണ്ണവില, ഇതാണ് 22,520 രൂപയില്‍ എത്തിനില്‍ക്കുന്നത്.
വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. വെള്ളിവിലയില്‍ 515രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നാണയ നിര്‍മാതാക്കള്‍ക്കിടയിലും വ്യവസായിക യീണിറ്റുകളിലും വെള്ളിയുടെ ആവശ്യകത കുറഞ്ഞതാണ് വിലയിടിവിന് കാരണം.