രണ്ടാഴ്ചക്കകം ഇന്ധനവിലയില്‍ നാലരരൂപയുടെ കുറവ്; ഇന്ന് പെട്രോളിന് കുറഞ്ഞത് 30 പൈസ, ഡീസലിന് 34 പൈസ
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd December 2018 10:23 AM |
Last Updated: 02nd December 2018 10:23 AM | A+A A- |

കൊച്ചി : തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ ഇടിവ്. പെട്രോളിന് 30 പൈസയും ഡീസലിന് 34 പൈസയുമാണ് കുറഞ്ഞത്. ഇക്കാലയളവില്‍ പെട്രോളിന് നാലും ഡീസലിന് നാലര രൂപയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 74.14 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 70.60 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75.46 രൂപയും, ഡീസലിന്റെ വില 71.96 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 74.46 രൂപ, 70.93 രൂപ എന്നിങ്ങനെയാണ്.
രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം അസംസ്‌കൃത എണ്ണ വിലയില്‍ ഇക്കാലയളവില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടായി. ഈ കുറവ് ആഭ്യന്തരവിപണിയില്‍ അതേപോലെ പ്രതിഫലിക്കാത്തതില്‍ അമര്‍ഷം പുകയുന്നുണ്ട്. അന്താരാഷ്ട വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറില്‍ താഴെയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 59.46 ഡോളര്‍ നിലവാരത്തിലാണ്.