ജീവനക്കാരുടെ എതിര്‍പ്പ് ; പണ നീക്കം പുറംകരാറുകാര്‍ക്ക് നല്‍കാനുള്ള തീരുമാനം തല്‍ക്കാലം നടപ്പാക്കില്ലെന്ന് എസ്ബിഐ 

കേ​ര​ള​ത്തി​ൽ ഇ​ത് ത​ൽ​ക്കാ​ലം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പു​റം​ക​രാ​റി​നെ​തി​രെ എ​തി​ർ​പ്പു​യ​ർ​ത്തി​യ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ എസ്ബിഐ അ​ധികൃതർ അ​റി​യി​ച്ചു
ജീവനക്കാരുടെ എതിര്‍പ്പ് ; പണ നീക്കം പുറംകരാറുകാര്‍ക്ക് നല്‍കാനുള്ള തീരുമാനം തല്‍ക്കാലം നടപ്പാക്കില്ലെന്ന് എസ്ബിഐ 

കൊച്ചി : കറന്‍സി അഡ്മിനിസ്‌ട്രേഷന്‍ സെല്ലുകളുടെ നടത്തിപ്പ് സ്വകാര്യഏജന്‍സികള്‍ക്ക് നല്‍കിക്കൊണ്ടുള്ള നടപടിയിൽ നിന്ന് എസ്ബിഐ തൽക്കാലികമായി പിന്മാറി. കേ​ര​ള​ത്തി​ൽ ഇ​ത് ത​ൽ​ക്കാ​ലം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പു​റം​ക​രാ​റി​നെ​തി​രെ എ​തി​ർ​പ്പു​യ​ർ​ത്തി​യ ബാങ്ക് സ്​​റ്റാ​ഫ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ എസ്ബിഐ കേ​ര​ള സ​ർ​ക്കി​ൾ അ​ധികൃതർ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ന് പു​റ​ത്ത്​ ചി​ല മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ പു​റം​ക​രാ​ർ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ശ​നി​യാ​ഴ്ച തൃ​ശൂ​രി​ലാ​ണ് ന​ട​പ്പാ​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്. 

ഉത്തരേന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ് നടത്തിപ്പ് ചുമതല നല്‍കിയത്. കരാര്‍ പ്രകാരം ബാങ്കിലെ പ്രവര്‍ത്തനസമയം കഴിഞ്ഞ് പണം എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടുപോകലും ബാങ്കുകളിലെ കറന്‍സി ചെസ്റ്റില്‍ എത്തിക്കലും ഏജന്‍സികളുടെ ചുമതലയാണ്. ബാങ്കിലേക്ക് പണം എത്തിക്കലും ഇവര്‍ കൈകാര്യം ചെയ്യും. ബാങ്ക് ജീവനക്കാര്‍ക്ക് ഇടപാടു സമയത്തെ പണം സ്വീകരിക്കാനും കൊടുക്കാനും മാത്രമാണ് അധികാരം ഉണ്ടാകുക. ഒക്ടോബര്‍ 17 ന് ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്.  

 പു​റം​ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്കം കേ​ര​ള ഹൈ​കോ​ട​തി​യു​ടെ മു​ന്നി​ലാ​ണെ​ന്നും അ​തി​ൽ തീ​രു​മാ​നം വ​രു​ന്ന​തു​വ​രെ ന​ട​പ്പാ​ക്ക​രു​തെ​ന്നും കാ​ണി​ച്ച് യൂ​ണഇയന്റെ അ​ഭി​ഭാ​ഷ​ക​ൻ ബാ​ങ്ക് മാ​നേ​ജ്മെന്റിന് കത്തയച്ചിട്ടുണ്ട്. യൂണിയൻ ന​ൽ​കി​യ ഹ​ർ​ജി ഇന്ന് ഹൈക്കോടതി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. താൽക്കാലികമായി പിന്മാറിയെങ്കിലും പു​റം​ക​രാ​റി​നെ​തി​രെ ക​രു​ത​ൽ തു​ട​രാ​നാ​ണ് യൂണിയന്റെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com