പൂഴ്ത്തിവയ്പ്പ് തടയാന്‍; ഉപഭോക്താക്കള്‍ക്ക് ഇനി റേഷന്‍ കടകളിലെ സ്‌റ്റോക്ക് പരിശോധിക്കാം

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായിട്ടാണ് ഇത്. പൊതുവിതരണ പോര്‍ട്ടലിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്
പൂഴ്ത്തിവയ്പ്പ് തടയാന്‍; ഉപഭോക്താക്കള്‍ക്ക് ഇനി റേഷന്‍ കടകളിലെ സ്‌റ്റോക്ക് പരിശോധിക്കാം

തിരുവനന്തപുരം: റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ റേഷന്‍ കടകളിലെ സ്‌റ്റോക്ക് പരിശോധിക്കാം. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായിട്ടാണ് ഇത്. പൊതുവിതരണ പോര്‍ട്ടലിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. 

epos.kerala.gov.in/Stock_Register_Interface എന്ന ലിങ്കില്‍ നിന്നും ജില്ലാ, താലൂക്ക് റേഷന്‍ കടകളുടെ നമ്പര്‍ സെലക്ട് ചെയ്യാം. ഇതില്‍ നിന്നും ആ റേഷന്‍ കടയിലെ ഒരു മാസത്തെ സ്‌റ്റോക്ക് വിവരങ്ങള്‍ ലഭിക്കും. കടയിലേക്ക് എത്തിയ സ്‌റ്റോക്ക്, ഉപഭോക്താക്കള്‍ക്ക് നല്‍കിയത് എത്ര എന്നിവ അറിയാനാവും. 

റേഷന്‍ കടകളിലെ പൂഴ്ത്തിവയ്പ്പ് കണ്ടെത്താന്‍ ഇത് പ്രയോജനപ്പെടും. റേഷന്‍ നിഷേധിക്കുന്ന സാഹചര്യം വന്നാല്‍ സ്റ്റോക്ക് കടയില്‍ ഉണ്ടെന്ന് ഇതിലൂടെ ഉറപ്പിച്ച് പരാതി നല്‍കാനുമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com