ആദായ നികുതി റിട്ടേണ്‍ ഫയലിങ് വൈകുമെന്ന് ഇനി ആശങ്കവേണ്ട; നടപടി ഇങ്ങനെ 

നികുതി വകുപ്പില്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് ഐടിആര്‍ ഫോമില്‍ മുന്‍കൂട്ടി രേഖപ്പെടുത്തിയിരിക്കും
ആദായ നികുതി റിട്ടേണ്‍ ഫയലിങ് വൈകുമെന്ന് ഇനി ആശങ്കവേണ്ട; നടപടി ഇങ്ങനെ 

കൊച്ചി: ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകാതെ കുറെക്കൂടി എളുപ്പമാകും. നികുതി വകുപ്പില്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് ഐടിആര്‍ ഫോമില്‍ മുന്‍കൂട്ടി രേഖപ്പെടുത്തിയിരിക്കും. ഇതുവഴി കുറഞ്ഞ സമയം കൊണ്ട് ഫോം പൂരിപ്പിക്കാന്‍ കഴിയുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ചന്ദ്ര അറിയിച്ചു.

തൊഴില്‍ദാതാവ്, ബാങ്കുകള്‍ എന്നിവയില്‍ നിന്നുളള വിവരങ്ങള്‍ വച്ചായിരിക്കും ഫോം മുന്‍കൂറായി പൂരിപ്പിക്കുക. ഈ ഫോം മാറ്റം കൂടാതെയോ പരിഷ്‌കരിച്ചോ സമര്‍പ്പിക്കാനാകും. ഇത്തവണ ഫയലിങ്ങില്‍ പ്രശ്‌നമുളള 70,000 കേസുകള്‍ ഇലക്ട്രോണിക്കായി തന്നെ തീര്‍പ്പാക്കാനായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം പേര്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 50 ശതമാനം വര്‍ധനയാണ് ഇതിലുണ്ടായിട്ടുളളത്. ഈ വര്‍ഷം 6.08 കോടി ആദായനികുതി റിട്ടേണുകള്‍ ലഭിച്ചു. റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വന്‍കുതിപ്പുണ്ടാകുന്നതിന് ഇടയാക്കിയത് നോട്ടുനിരോധനമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com