നാലുമണിക്കൂറിനകം പാന്‍കാര്‍ഡ്; ഇന്നുമുതല്‍ പാന്‍കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

നാലുമണിക്കൂറിനകം പാന്‍കാര്‍ഡ് ലഭിക്കുന്നതിനുളള പരിഷ്‌കരണ നടപടികള്‍ ആലോചനയിലാണെന്ന് ധനമന്ത്രാലയം
നാലുമണിക്കൂറിനകം പാന്‍കാര്‍ഡ്; ഇന്നുമുതല്‍ പാന്‍കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

ന്യൂഡല്‍ഹി: നാലുമണിക്കൂറിനകം പാന്‍കാര്‍ഡ് ലഭിക്കുന്നതിനുളള പരിഷ്‌കരണ നടപടികള്‍ ആലോചനയിലാണെന്ന് ധനമന്ത്രാലയം. കുറഞ്ഞ സമയം കൊണ്ട് നികുതി റിട്ടേണ്‍ ഫോം പൂരിപ്പിക്കാനുളള സാഹചര്യവും മറ്റും ഒരുക്കി ഇത് സാധ്യമാക്കാനാണ് നികുതിവകുപ്പ് തയ്യാറെടുക്കുന്നത്.മുന്‍കൂട്ടി നികുതി അടയ്ക്കുക, റിട്ടേണുകള്‍ ഫയല്‍ ചെയ്യുക തുടങ്ങി നികുതി പരിഷ്‌കരണരംഗത്ത് പുതിയ കാല്‍വെയ്പ്പ് നടത്താനാണ് ആദായനികുതി വകുപ്പ് ആലോചിക്കുന്നത്. 

സാങ്കേതിക വിദ്യയെ കൂടുതല്‍ നവീകരിച്ചും, ഓട്ടോമേഷന്‍ നടപ്പാക്കിയും ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് പദ്ധതി. ഇത്തരം നടപടികളിലുടെ പാന്‍ കാര്‍ഡ് നാലുമണിക്കൂറുകൊണ്ട് ലഭ്യമാക്കാന്‍ കഴിയുമെന്ന് കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. അടുത്തവര്‍ഷം ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിനുളള നടപടികളാണ് പുരോഗമിക്കുന്നത്.

ഇതിനിടെ പാന്‍കാര്‍ഡ് നിയമങ്ങളില്‍ ബുധനാഴ്ച മുതല്‍ മാറ്റങ്ങള്‍ വരുന്നു. നികുതി വെട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ധനകാര്യമന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇന്‍കം ടാക്‌സ് റൂള്‍സ് ഭേദഗതികള്‍ ഉളളത്.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടരലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാന്‍കാര്‍ഡ് എടുത്തിരിക്കണം. ഇതിനായുളള അപേക്ഷകള്‍ മേയ് 31നുളളില്‍ സമര്‍പ്പിക്കണം. ഇതുള്‍പ്പെടെയുളള മാറ്റങ്ങളാണ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com