യൂട്യൂബിലെ പണക്കാരന്‍ ഈ ഏഴുവയസ്സുകാരന്‍; ഈ വര്‍ഷം സമ്പാദിച്ചത് 155കോടി രൂപ

ഈ വര്‍ഷം യൂട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് അമേരിക്കയില്‍ നിന്നുള്ള 7 വയസ്സുകാരന്‍ റയാന്‍.
യൂട്യൂബിലെ പണക്കാരന്‍ ഈ ഏഴുവയസ്സുകാരന്‍; ഈ വര്‍ഷം സമ്പാദിച്ചത് 155കോടി രൂപ

ന്യൂയോര്‍ക്ക്: ഈ വര്‍ഷം യൂട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് അമേരിക്കയില്‍ നിന്നുള്ള 7 വയസ്സുകാരന്‍ റയാന്‍. 'റയാന്‍സ് ടോയ്‌സ് റിവ്യൂ' എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ചിരപരിചിതനായ റയാന്‍ 22 മില്യന്‍ യുഎസ് ഡോളറാണ് (155 കോടി) ഈ വര്‍ഷം സമ്പാദിച്ചത്. ഫോര്‍ബ്‌സ് പുറത്തുവിട്ട 'ഹയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍സ് 2018' പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഈ മിടുക്കന്‍.

പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റു കളിക്കോപ്പുകളുമാണ് റയാന്റെ ഇഷ്ടമേഖല. യൂട്യൂബില്‍ ഇന്നു സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന 'അണ്‍ബോക്‌സിങ്' വിഡിയോകളുടെ കുട്ടിപ്പതിപ്പ്. ഒരു കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം വിടാത്ത ഭാഷയില്‍ റയാന്‍ വിശദീകരിക്കും. ഒട്ടേറെ പ്രേക്ഷകരുള്ള ചാനലിലെ വിഡിയോകളില്‍ റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ചിലപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഹോളിവുഡ് നടന്‍ ജെയ്ക് പോളാണു പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com