പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് പാപ നികുതി ചുമത്താനൊരുങ്ങി പാകിസ്ഥാനും 

പുകയില ഉത്പന്നങ്ങള്‍ക്കും മധുര പാനീയങ്ങള്‍ക്കും പാകിസ്ഥാനില്‍ ഇനി 'പാപ നികുതി' ഏര്‍പ്പെടുത്തും.
പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് പാപ നികുതി ചുമത്താനൊരുങ്ങി പാകിസ്ഥാനും 

ഇസ്ലാമാബാദ്: പുകയില ഉത്പന്നങ്ങള്‍ക്കും മധുര പാനീയങ്ങള്‍ക്കും പാകിസ്ഥാനില്‍ ഇനി 'പാപ നികുതി' ഏര്‍പ്പെടുത്തും. പുതുതായി ഭരണത്തിലേറിയ പാക്കിസ്ഥാന്‍ തെഹരീക്ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ ആരോഗ്യമന്ത്രി ആമിര്‍ മെഹമൂദ് കിയാനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പുറപ്പെടുവിച്ചത്. കൂടാതെ ആരോഗ്യ ബജറ്റ് ജിഡിപിയുടെ അഞ്ച് ശതമാനമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.

'ആരോഗ്യ ബഡ്ജറ്റ് വര്‍ധിപ്പിക്കാനായി പല വഴികളിലൂടേയും ശ്രമിക്കുന്നതായിരിക്കും. അതിന്റെ ഭാഗമായാണ് പുകയില ഉത്പന്നങ്ങള്‍ക്കും മധുര പാനീയങ്ങള്‍ക്കും പാപ നികുതി ചുമത്തുന്നത്. ഇതില്‍ നിന്ന് കിട്ടുന്ന തുക ആരോഗ്യ ബജറ്റിലേക്ക് നീക്കി വെക്കും,' കിയാനി വ്യക്തമാക്കി.

ഇന്ത്യയടക്കം ലോകത്ത് 45ലധികം രാജ്യങ്ങളില്‍ പാപ നികുതി ചുമത്തുന്നുണ്ട്. ആരോഗ്യത്തെ ബാധിക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്താനാണ് പാപനികുതി ചുമത്തുന്നത്. എപ്പോഴും ഏറ്റവും ഉയര്‍ന്ന നികുതിയിലായിരിക്കും ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടുക. 

ജനങ്ങളുടെ ക്ഷേമത്തിനായുളള പദ്ധതികള്‍ക്കാണ് ഇത്തരം നികുതി വരുമാനം ഉപയോഗിക്കുക. ഇന്ത്യയില്‍ മദ്യത്തിനും പുകയില ഉത്പന്നങ്ങള്‍ക്കുമാണ് പാപ നികുതിയാണ് ചുമത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com